ബിഗ് ബോസ് വിജയിയെ വെളിപ്പെടുത്തിയതിന് പിന്നാലെ എതിർപ്പുമായി ദയ അശ്വതി!

daya aswathy latest video
daya aswathy latest video

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരുന്ന പരുപാടി  ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നാം ഭാഗം. എന്നാൽ പകുതിക്ക് വെച്ച് ഷോ താൽക്കാലികമായി നിർത്തിവെയ്ക്കുകയും മത്സരാർത്ഥികളെ തിരികെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ആണ് പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ നടന്നത്. മണിക്കുട്ടൻ ആണ് ഫൈനലിൽ വിജയിച്ചത്. ബിഗ് ബോസ്സിന്റെ ട്രോഫി കയ്യിൽ പിടിച്ച് കൊണ്ട് നിൽക്കുന്ന മണികുട്ടന്റെ ചിത്രം ഗ്രാൻഡ് ഫിനാലെ ഷൂട്ടിന്റെ തൊട്ടടുത്ത ദിവസം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ മണിക്കുട്ടൻ വിജയി ആയെന്നു അറിഞ്ഞു കടുത്ത വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത്. ഇപ്പോഴിതാ ബിഗ് ബോസ്സിന്റെ മുൻ മത്സരാർത്ഥി ദയ അശ്വതിയും മണികുട്ടന് ഒന്നാം സ്ഥാനം കിട്ടിയതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ കൂടിയാണ് ദയ അശ്വതി ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

reason behind manikuttan win in bigg boss
reason behind manikuttan win in bigg boss

ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ കഴിഞ്ഞു മണിക്കുട്ടൻ വിന്നർ ആയി. സന്തോഷം. ഒരു പ്രേക്ഷക എന്ന നിലയിൽ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ചോദിക്കാൻ ഉണ്ട്. എന്നെ പോലെ ഒരുപാട് പേര് മനസ്സിൽ കൊണ്ട് നടക്കുന്ന വേദനയായിരിക്കാം, ഒരു വിന്നർ ആകുക എന്ന് വെച്ചാൽ എനിക്ക് ഈ ഷോയിൽ പങ്കെടുക്കാൻ താൽപ്പര്യം ഇല്ല എന്ന് പറഞ്ഞു ഭീരുത്വത്തോട് കൂടി പുറകെ വശത്തെ വാതിലിൽ കൂടി പോയി ഒരാഴ്ച കഴിഞ്ഞു മുന്നിലത്തെ വാതിലിൽ കൂടി വന്ന ഭീരുത്വം നിറഞ്ഞ ഒരു വ്യക്തിക്കാണോ സമ്മാനം കൊടുക്കേണ്ടത് അതോ 95 ദിവസം ഉണ്ടായിരുന്ന ഷോയിൽ 95 ദിവസവും തികച്ച് നിന്ന് സ്വന്തം നിലപാടുകളോടും സ്വന്തം അഭിപ്രായത്തോടും ഉറച്ച് നിന്ന് ഗ്രൂപ്പിസം കളിക്കാതെ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച സായി വിഷ്ണുവിനാണോ സമ്മാനം കൊടുക്കേണ്ടത്? ഒരു കാര്യം ഞാൻ പറയാം, ആ ഗ്രാൻഡ് ഫിനാലെ വീഡിയോയുടെ താഴെ സായി വിഷ്ണുവിന് വന്ന സപ്പോർട്ട് മാത്രം മതി ആരാണ് യഥാർത്ഥ വിജയി എന്ന് മനസ്സിലാക്കാൻ എന്നാണ് ദയ അശ്വതി പറഞ്ഞത്.

മണിക്കുട്ടൻ വിജയി ആയതിന്റെ പേരിൽ മണികുട്ടന്റെ ആരാധകരും മറ്റ് മത്സരാർത്ഥികളുടെ ആരാധകരും തമ്മിൽ വലിയ വാക്ക് തർക്കങ്ങൾ വരെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മണികുട്ടന് വലിയ രീതിയിൽ തന്നെയുള്ള ആരാധക പിന്തുണ ഉണ്ടെന്നും അതിനാൽ വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് മണിക്കുട്ടൻ വിജയിയായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നുമാണ് മണിക്കുട്ടൻ ആരാധകർ പറയുന്നത്.