‘ഉദയനാണ് താര’ത്തിൽ നിന്നും ഒഴിവാക്കി; ‘സിംഫണി’യുടെ പരാജയം കരിയറിനെ ബാധിച്ചു ; ദീപക് ദേവ് 

സിനിമയിൽ വന്നതിനു ശേഷം ഏറ്റവും വേദന നിറഞ്ഞ ഒരു കാര്യം സം​ഗീത സംവിധായകൻ ദീപക് ദേവിന് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖ്ത്തിൽ അദ്ദേഹം വെളിപ്പെടുത്തുകയാണ്. സിനിമയിൽ തിളങ്ങി തുടങ്ങുന്ന സമയത്താണ് അങ്ങനെയൊരു അനുഭവം നേരിടുന്നത്. ക്രോണിക്ക് ബാച്ച്ലറിനു ശേഷം രണ്ടാമത് ചെയ്യുന്നത് ഐ.വി ശശി സംവിധാനം ചെയ്ത സിംഫണി എന്ന ചിത്രമാണ്,ആ സിനിമയിൽ വളരെ നല്ല പാട്ടുകളാണ് താൻ കമ്പോസ് ചെയ്തിരിക്കുന്നത് ,അതിൽ ഒരുപാട് മനോഹര മെലഡികൾ ചെയ്തു  എന്നാൽ സിനിമ പരാജയപ്പെട്ടു. അത് നെ​ഗറ്റീവായിട്ട് തന്നെ ബാധിച്ചു.

സിംഫണിക്കു ശേഷം ചെയ്യാനിരുന്നത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം ആയിരുന്നു. പക്ഷേ സിംഫണി വലിയൊരു പരാജയമായതിനാൽ ഉദയനാണ് താരം തന്നവർ ആ പ്രൊജക്ട് തന്നിൽ നിന്നും തിരിച്ചു എടുത്തുവെന്നും അത് വല്ലാത്തൊരു വിഷമമായിരുന്നു ദീപക് പറയുന്നു.സിംഫണിയിലെ പാട്ടുകളെല്ലാം തന്നെ സംബന്ധിച്ച് മനോഹരമായിരുന്നു. എന്നാൽ ഉദയൻ ആണ് താര൦ എന്ന ചിത്രത്തിലെ അവർക്ക് പേടി ഉണ്ടായിരുന്നു,

ഒരുപക്ഷേ സിംഫണിയിലെ പരാജയം ഈ ചിത്രത്തിലും ബാധിക്കുമോ എന്നു ,അവരുടെ ഉള്ളിലെ പേടി എന്നെ വിഷമിപ്പിച്ചു . ആ സമയത്ത് ക്രോണിക്ക് ബാച്ച്ലർ സിനിമയുടെ വിജയത്തേക്കാൾ അവർക്ക് പ്രശ്നമായത് സിംഫണി ചിത്രത്തിന്റെ പരാജയമായിരുന്നു. അതിനാൽ താൻ ശരിക്കും വല്ലാത്തൊരു അവസ്ഥയിലായിയെന്നും ചില കാര്യങ്ങൾ വിധിയുണ്ടെങ്കിൽ അത് തേടി വരുമെന്നതിൽ സംശയമില്ല. അങ്ങനെയാണ് ഉദയനാണ് താരം തനിക്ക് തന്നെ കിട്ടുന്നതെന്നും ദീപക് ദേവ് പറയുന്നു