
മിമിക്രി വേദയിൽ നിന്ന് തുടങ്ങി ഇന്ന് മലയാളം സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് നടൻ ധർമ്മജൻ ബോൾഗാട്ടി. അടുത്തിടെ ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ച വാർത്ത വലിയ ചർച്ചയായിരുന്നു. 16 വർഷം മുൻപ് വിവാഹം ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്യാത്തത് കൊണ്ടാണ് വർഷങ്ങൾ ശേഷം വീണ്ടും വിവാഹം ചെയ്തത്. ആ വാർത്ത വലിയ ചർച്ചയുമായിരുന്നു. ഇപ്പോൾ ധർമജൻ ബിഗ് ബോസ് ഹൗസിലേക്ക് പോയ സമയത്ത് ഉണ്ടായ ഒരു അനുഭവമാണ് പങ്കുവെയ്ക്കുന്നത്. ധർമജൻ ബിഗ് ബോസിൽ മത്സരാർത്ഥി ആയി എത്തുന്നു എന്ന് ആദ്യ സീസൺ തൊട്ട് ചർച്ച നടക്കുന്നതാണ്, എന്നാൽ മത്സരാർത്ഥിയായി ധർമജൻ ബിഗ്‌ബോസിൽ പോയില്ല. എല്ലാ പ്രവശ്യവും തന്നെ ബിഗ് ബോസിലേക്ക് വിളിക്കുമായിരുന്നുവെങ്കിലും താല്പര്യം ഇല്ലാതതുകൊണ്ട് പോയിരുന്നില്ലയെന്നാണ് ധർമജൻ പറഞ്ഞത്. നല്ല പൈസയും ഓഫറുണ്ടായിരുന്നെങ്കിലും തനിക്കെന്തോ പോകാൻ തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു ദിവസത്തേക്കായി ബിഗ് ബോസിലേക്ക് ധർമജൻ പോയിരുന്നു. ആ സമയത്ത് ഉണ്ടായ അനുഭവമാണ് ധർമജൻ പറയുന്നത്. ബിഗ് ബോസിൽ പോകുന്ന വഴിയിൽ മൂന്ന് പവന്റെ വള നഷ്ടമായതിനെക്കുറിച്ചാണ് ധർമജൻ പറയുന്നത്. എല്ലാ പ്രാവശ്യവും എന്നെ ബിഗ് ബോസിലേക്ക് വിളിക്കുമായിരുന്നു.

എന്നാൽ ഞാൻ പോയില്ല, താല്പര്യം ഇല്ലായിരുന്നു. നല്ല പൈസയും ഓഫറുണ്ടായിരുന്നു. പക്ഷേ എനിക്കെന്തോ പോകാൻ തോന്നിയില്ല. എന്നാൽ ഒരു ദിവസം ഗസ്റ്റ് ആയി തന്നെ വിളിച്ചുവെന്നും പക്ഷേ അത് തനിക്ക് ഭയങ്കര നഷ്ടമായിരുന്നു, തനും ഭാര്യയും കൂടി പോയിയെന്നും എന്നാൽ എല്ലാരുടെയും വിചാരം താൻ അതിൽ പങ്കെടുക്കാൻ പോയി എന്നാണ് എന്നും ധർമ്മജൻ പറയുന്നു. അന്നത്തെ ദിവസം കഴിഞ്ഞാൽ താൻ തിരികെ പോകുമെന്ന് അവർക്ക് അറിയില്ല. ഞാൻ അവിടെ പോയി ലാലേട്ടനോട് വർത്തമാനം പറഞ്ഞ് വൈകുന്നേരം ആകുമ്പോൾ അതിനകത്ത് കയറിയെന്നും എല്ലാം പരിചയക്കാരാണ്. അവരുടെ വിചാരം താൻ അവിടെ നിൽക്കുമെന്നാനന്നായിരുന്നു ഒരു ദിവസം താൻ അവിടെ നിന്നു. ഫൈനൽ പരിപാടിക്ക് താനും ഭാര്യയും കൂടിയാണ് പോയത്. ആ സമയത്ത് തന്റെ കയ്യിൽ മൂന്ന് പവന്റെ വളയുണ്ടായിരുന്നുവെന്നും അന്ന് കൊറോണ സമയമാണ് പിപിഇ കിറ്റ് ഇടണമായിരുന്നു. ചെന്നൈയിൽ ചെന്ന് പിപി കിറ്റ് ഊരുന്ന സമയത്ത് വളയടക്കം അതിൽ പോയിയെന്നും അന്നൊന്നും പിപി കിറ്റ് തൊട്ടുനോക്കുകപോലുമില്ലായെന്നും ധർമജൻ പറഞ്ഞു. ബിഗ്ഗ്‌ബോസ് മലയാളം സീസൺ ടുവിലാണ് ധർമജൻ അതിഥിയായി എത്തിയത്. അതേസമയം നടൻ ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി എന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് വയറലായത്.

മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്ക്ക് വീണ്ടും താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുൻപ് ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് താരം വ്യക്തമാക്കി. തങ്ങൾ 16 വർഷം മുൻപ് ഒളിച്ചോടിയ ആൾക്കാരാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. രജിസ്ട്രേഷൻ ചെയ്തിരുന്നില്ല. കുട്ടികൾ ഒരാൾ ഒൻപതിലും മറ്റേയാൾ പത്തിലുമായി. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, ഇപ്പോൾ തങ്ങൾക്ക് വിവാഹത്തിന്റെ രേഖയുമായി എന്നാണ് ധർമജൻ പറഞ്ഞത്. വേദ വൈഗ എന്നീ രണ്ടു പെണ്മക്കളാണ് ധര്മജനുള്ളത്. സിനിമാ മേഖലയിൽ നിന്നടക്കം നിരവധി ആരാധകരാണ് അന്ന് ധര്‍മജന് വിവാഹ ആശംസകള്‍ നേർന്നത്.











