ഞാൻ ആരാണെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയത് അവൾ ആണ്, ഭാര്യയെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

നിരവധി ആരാധകരുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്ത് ആയും സംവിധായകനായും എല്ലാം തന്റെ കഴിവ് തെളിയിച്ച താരം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഇതിനോടകം. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ധ്യാൻ വളരെ പെട്ടന്ന് തന്നെയാണ് പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തത്. എന്നാൽ ഒരു പക്ഷെ ധ്യാനിന്റെ സിനിമകളേക്കാൾ ആരാധകർ ആയിരിക്കും ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ഉള്ളത് എന്ന് തന്നെ പറയാം. കാരണം ധ്യാനിന്റെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. പല കാര്യങ്ങളും നർമ്മം ചേർത്ത് പറയാൻ ധ്യാനിനു അസാധ്യ കഴിവാണുള്ളത്.

ഒരു മറയും കൂടാതെ വീട്ടിലെയും തന്റെ വ്യക്തി ജീവിതത്തിലേയും പല കാര്യങ്ങളും ധ്യാൻ അഭിമുഖങ്ങളിൽ കൂടി തുറന്നു പറയാറുണ്ട്. അത് കൊണ്ട് തന്നെ ധ്യാനിന്റെ അഭിമുഖങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയുമാണ്. ഇപ്പോഴിഹ്റാ ഒരു അഭിമുഖത്തിൽ ധ്യാൻ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിരിക്കുന്ന ആൾ ആണ് തന്റെ ഭാര്യ എന്നാണ് ധ്യാൻ പറയുന്നത്. ഏതു കാര്യത്തിനും തന്നോടൊപ്പം നിൽക്കുന്ന വ്യക്തിയാണ് അവൾ എന്നും അവളെ ലൈഫ് പാർട്ണർ ആയി കിട്ടിയതാണ് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം എന്നും ധ്യാൻ പറയുന്നു.

പണ്ടൊക്കെ ഞാൻ മദ്യപിക്കുമ്പോൾ അവൾ എന്നെ നിയന്തിരക്കുമായിരുന്നു. മതി കഴിച്ചത് പോകാം എന്ന് പറയുമായിരുന്നു. എന്നാൽ ഇപ്പോൾ അവൾ ഭയങ്കര മദ്യപാനം ആണ്. മതി കഴിച്ചത് വീട്ടിൽ പോകാം എന്ന് പറഞ്ഞു ഞാൻ അവളെ എടുത്ത് കൊണ്ട് പോകേണ്ട അവസ്ഥയാണ് ഇപ്പോൾ എന്നും ധ്യാൻ പറയുന്നു. ഞാൻ ചെയ്യുന്ന എന്ത് കാര്യങ്ങൾക്കും നല്ലത് ആണെങ്കിൽ അവൾ കൂട്ട് നിൽക്കും. എന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതും അവൾ ആണ്. ഞാൻ ആരാണെന്ന് ശരിക്കും തിരിച്ചറിഞ്ഞിട്ടില്ല വ്യക്തിയാണ് അവൾ എന്നുമാണ് ധ്യാൻ ഭാര്യയെ കുറിച്ച് പറയുന്നത്.