
ഫഹദ് ഫാസിലിന്റെ ആരാധകർക്ക് വലിയ ആവേശം നൽകുന്ന വാർത്തകളാണ് താരത്തിന്റെ പിറന്നാൾ ദിനത്തിൽ എത്തുന്നത്, നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് രണ്‍ജി പണിക്കര്‍. ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തിൽ നായകനാകുന്നത് . ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിന്റെ 41-ാം പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്, ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പുറത്തു വന്നത്.

രൺജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇടുക്കിയുടെ പശ്ചാത്തലത്തിലാകും സിനിമ ഒരുങ്ങുകഎന്നും ആക്ഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്നും സൂചനയുണ്ട്. സിനിമയുടെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈയിടെയായി അഭിനയത്തിൽ കൂടുതൽ സജീവമായ രഞ്ജി പണിക്കർ ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രതീക്ഷയുള്ള പ്രൊജക്റ്റ് തന്നെയാണ് ഈ ഫഹദ് ഫാസിൽ ചിത്രം

ഷാജി കൈലാസിന്‍റെയും, ജോഷിയുടെയുമൊക്കെ പഞ്ച ഡയലോഗ് പറയുന്ന മാസ് നായക കഥാപാത്രങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍ നല്‍കിയ തിരക്കഥാകൃത്ത് എന്ന നിലയിലാണ് രണ്‍ജി പണിക്കര്‍ മലയാള സിനിമയില്‍ അറിയപ്പെടുന്നത്, അതേസമയം നിലവില്‍ വിവിധ ഭാഷാ സിനിമകളില്‍ സജീവമായി നില്‍ക്കുന്ന ഫഹദ് ഫാസില്‍ തന്നെ അത്രയേറെ ആവേശപ്പെടുത്തുന്ന ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ ഏറ്റെടുക്കുന്നത്.ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ആണ് ഫഹദിന്റെതായി അവസാനം മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.











