ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും

SIJOY VARGESE

ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ദിവ്യ ഉണ്ണി യുടെ മൊഴി രേഖപ്പെടുത്തിയേക്കും .കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. എംഎൽഎക്ക് ബോധം തെളിഞ്ഞെന്നും ചോദ്യങ്ങളോട് പ്രതികരിച്ചെന്നും ഡോക്ടർ പറഞ്ഞു. സെഡേഷൻ മരുന്നിന്റെ ഡോസ് കുറച്ചു.

കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടികാട്ടുകയാണ് പോലീസ് .സ്റ്റേജ്ന്ൻറെ നിർമാണം അപകടകരമായ രീതിയിൽ ആയിരുന്നു .വേണ്ടത്ര സുരക്ഷ ഉറപ്പാക്കിയിരുന്നില്ല .ഇപ്പോൾ ഉമാ തോമസിൻറെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു .എംഎൽഎക്ക് പരിക്കേറ്റതിനെ തുടർന്ന് മൃദഗനാദം പരിപാടിക്ക് കടുത്ത വിമർശനങ്ങൾ ആയിരുന്നു നേരിടേണ്ടി വന്നിരുന്നത് .

അതേസമയം, സംഭവത്തില്‍ പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. പൊലീസ് ഗുരുതരമായി കേസ് കണ്ടിട്ടില്ല എന്നാണ് പരാതി. യുഡിഎഫ് ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഡിജിപി പരാതി ഐജിക്ക് കൈമാറി.നടന്‍ സിജോയ് വര്‍ഗീസിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. മൃദംഗ വിഷന്റെ മുഖ്യ രക്ഷാധികാരി എന്നാണ് സിജോയ് വര്‍ഗീസ് കുട്ടികളുടെ രക്ഷിതാക്കളോട് പറഞ്ഞത്. സാമ്പത്തിക ഇടപാടില്‍ സിജോയ് വര്‍ഗീസിനെ പങ്കുണ്ടോ എന്ന് അന്വേഷിക്കും. അന്വേഷണസംഘം നടനെ വിളിച്ചു വരുത്താനും ആലോചിക്കുന്നു.