
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടന് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ എന്ന ഓസി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താര കുടുംബം. മക്കളെല്ലാവരും സോഷ്യലിടത്തെ താരങ്ങളാണ്. വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ, കുടുംബത്തിലെ വളരെ പ്രധാനപ്പെട്ടൊരു വിശേഷമാണ് താരം പങ്കിട്ടിരിക്കുന്നത്.

വിവാഹത്തിന്റെ അപ്ഡേറ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. ദിയ തന്നെ പ്രണയ വിശേഷമെല്ലാം സോഷ്യലിടത്ത് പങ്കുവച്ചിരുന്നു. അശ്വിന് പ്രപ്പോസ് ചെയ്യുന്ന വീഡിയോയെല്ലാം താരം പങ്കുവച്ചിരുന്നു. പിന്നാലെ ഇരുലരും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങളുടെയെല്ലാം വീഡിയോയും ചിത്രങ്ങളും താരം പങ്കിടാറുണ്ട്. ചേച്ചി അഹാനയുടെ വിവാഹത്തിനു മുന്‍പേ താന്‍ വിവാഹിതയാവുമെന്നും ദിയ പറഞ്ഞിരുന്നു.

തമിഴ്നാട് സ്വദേശിയായ അശ്വിന് ഗണേഷ് ആണ് ദിയയുടെ വരന്. സെപ്റ്റംബറിലായിരിക്കും വിവാഹം. അശ്വിന്റെ കുടുംബം കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഔദ്യോഗികമായി പെണ്ണുകാണല്‍ ചടങ്ങിന് എത്തിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും പെണ്ണുകാണലിന് എത്തിയിരുന്നു. തമിഴ് ആചാര പ്രകാരം താംബൂലവും പഴങ്ങളുമായിട്ടാണ് അശ്വിന്റെ അമ്മ എത്തിയത്. ദിയയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് ആരാധകലോകം.











