
ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ദുൽഖർ സൽമാൻ. ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന ഈ പുതു ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘ഐ ആം ഗെയിം’ എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്.ആക്‌ഷന് പ്രാധാന്യമുള്ള മാസ് എന്റർടെയ്നറാകും ചിത്രമെന്ന സൂചനയാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്നത്, ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീത൦ നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ് .

സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ് സംഭാഷണം. ചമൻ ചാക്കോയാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണ൦ നിർവഹിച്ചിരിക്കുന്നത്.പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ്- റോണക്സ് സേവ്യർ,
കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോ. ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ , ഗാനരചന- മനു മഞ്ജിത്ത് -വിനായക് ശശികുമാർ. എന്നിവരാണ് ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ. അതേസമയം ദുൽഖർ സൽമാൻ അഭിനയിച്ച അവസാന മലയാള സിനിമ കിംഗ് ഓഫ് കൊത്ത ആയിരുന്നു.












