തുടരണോ, വിട്ടുകളയണോ…ആരാധകരെ ടെന്‍ഷനിലാക്കി എലിസസബത്ത്

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ബാല. താരത്തിന്റെ ഭാര്യ എലിസബത്തും ആരാധകരുടെ പ്രിയ താരമാണ്. ഇരുവരും സോഷ്യലിടത്ത് സജീവമാണ്. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കിടാറുണ്ട്. അടുത്ത കാലത്തായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ബാല തന്നെ അക്കാര്യം വെളിപ്പെടുത്തിയിരുന്നു. പരസ്പര കുറ്റപ്പെടുത്തലുകളോ ഒന്നും പറഞ്ഞിട്ടില്ല. ബാല തന്ന എലിസബത്ത് ബെസ്റ്റാണെന്നാണ് പറഞ്ഞിട്ടുളളത്.

ഡോക്ടറായ എലിസബത്ത് സോഷ്യലിടത്ത് സജീവമാണ്. വീഡിയോകളെല്ലാം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഗുരുതരമായ കരള്‍ രോഗത്തിനെ അതിജീവിച്ച് ബാല ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ആശുപത്രിയിലും വീട്ടിലും വിശ്രമത്തിലായപ്പോഴും എല്ലാം പിന്തുണയുമായി എലിബസത്ത് കൂടെയുണ്ടായിരുന്നു. ബാല പൂര്‍ണമായും ആരോഗ്യവാനായ ശേഷമാണ് എലിസബത്ത് ജോലിയ്ക്ക് പോയത്. എലിസബത്ത് കേരളത്തിന് പുറത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ കുടുംബത്തിനോടൊപ്പം യൂറോപ്പ് യാത്രയിലാണ് താരം.

അടുത്തിടെയായി എലിസബത്ത് മാനസികാരോഗ്യത്തിന്റെ വീഡിയോകളാണ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ നാര്‍സിസിസ്റ്റ് വ്യക്തിത്വത്തെ പറ്റി പറയുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. അത്തരം വ്യക്തിത്വമുള്ള പങ്കാളികളെ കുറിച്ചെല്ലാമാണ് താരം പറയുന്നത്. അതിനിടെ താരത്തിന്റെ മറ്റൊരു പോസ്റ്റും ആരാധകരെ ആശയക്കുഴപ്പത്തിലാക്കി യിരിക്കുകയാണ്.

തുടരണോ വിട്ടുകളയണോ എന്ന് തീരുമാനിക്കാന്‍ സാധിക്കാത്തത് വളരെ മോശമാണ് എന്നാണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്. അതിനിടെ ആരാധകരും പോസ്റ്റില്‍ പ്രതികരിച്ചെത്തിയിട്ടുണ്ട്. മുന്നോട്ട് തന്നെ പോകണം, വിട്ടുകളയല്ലേ എന്നൊക്കെ ആരാധകര്‍ ഉപദേശിക്കുന്നുണ്ട്.

മൂന്നാം വിവാഹ വാര്‍ഷികത്തിന് എലിസബത്ത് പങ്കുവെച്ച പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഫേസ്ബുക്ക് ഒന്നും മറക്കില്ല എന്ന ക്യാപ്ഷനോടെ രണ്ടാം വിവാഹവാര്‍ഷിക ആഘോഷത്തിന്റെ വീഡിയോയാണ് പങ്കുവച്ചത്.

രണ്ടാം വിവാഹ വാര്‍ഷികം താരങ്ങള്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ആഘോഷിച്ചിരുന്നത്. മൂന്നാം വിവാഹ വാര്‍ഷികത്തില്‍ ബാലയുടെ ഒപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യും എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ബാല അസുഖമായി ആശുപത്രിയിലായിരുന്നപ്പോള്‍ കേക്ക് മുറിച്ച് വളരെ ലളിതമായാണ് രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. എന്നാല്‍ മൂന്നാം വിവാഹ വാര്‍ഷികത്തിന് ഇരുവരും ഒന്നിച്ചില്ലായിരുന്നു.