കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷദീപിൽ നിന്നും കേൾക്കാൻ അത്ര സുഖകരം അല്ലാത്ത വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ പരിഷ്കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ വലിയ പ്രതിക്ഷേധങ്ങൾ ആണ് ദ്വീപിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ എതിർത്ത്കൊണ്ട് നിരവധി സിനിമ താരങ്ങളും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ലക്ഷ ദ്വീപിന് വേണ്ടി ആദ്യം ശബ്ദം ഉയർത്തിയത് നടൻ പൃഥ്വിരാജ് ആയിരുന്നു. കടുത്ത ഭാക്ഷയിൽ തന്നെയാണ് തരാം തന്റെ എതിർപ്പ് വ്യക്തമാക്കിയത്. പ്രിത്വിരാജിന് പിന്നാലെ ലക്ഷദ്വീപിനെയും അവിടുത്തെ ജനങ്ങളെയും പിന്തുണച്ച് കൊണ്ട് നിരവധി പ്രമുഖർ ആണ് എത്തിയിരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തെ കുറിച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് തന്റെ ഫേസ്ബുക്കിൽ കൂടി പ്രതികരിച്ചിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ലക്ഷദ്വീപിലാണ് ഞാൻ മൂത്തോൻ ചിത്രീകരിച്ചത്. എന്റെ ഇത് വരെയുള്ള ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ഥലവും നല്ല മനസ്സുള്ള കുറെ ആളുകളുമാണ് അവിടെ ഉള്ളത്. ഞാൻ അവിടെയുള്ള ജനങ്ങൾക്ക് ഐക്യദാർത്ത്യം പ്രഖ്യാപിക്കുകയാണ്. ഞാൻ അവർക്കൊപ്പമാണ്. കുയേവരുടെ നിലവിളി യഥാർത്ഥമാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും ചേർന്ന് കൂട്ടമായി ശബ്ദം ഉയർത്തുക എന്നതിനപ്പുറം നമുക്ക് ഒന്നുംവേറെ ചെയ്യാൻ കഴിയില്ല. വികസനത്തിന് പേരും പറഞ്ഞു അവരുടെ ആവാസ വ്യവസ്ഥ തകർക്കുകയോ അവരുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുകയോ അവരുടെ സമാധാനം ഇല്ലാതാക്കുകയോ ചെയ്യരുത്’ എന്നുമാണ് തന്റെ ഫേസ്ബുക്കിൽ ഗീതു മോഹൻദാസ് കുറിച്ചിരിക്കുന്നത്.
നടൻ പൃഥ്വിരാജ്, ഗായിക സിതാര കൃഷ്ണകുമാർ തുടങ്ങിയവരും ലക്ഷദ്വീപിലെ ജനങ്ങളെ പിന്തുണച്ച് കൊണ്ട് എത്തിയിരുന്നു.











