
എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. പാട്ടില്‍ എപ്പോഴും നിറഞ്ഞ കൈയ്യടികള്‍ നേടുമ്പോഴും വ്യക്തി ജീവിതം കൊണ്ട് എപ്പോഴും വിമര്‍ശനങ്ങളാണ് താരം നേരിടാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് സോഷ്യലിടത്ത് നിറയുന്നത്. 47ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം ഇന്ന്.
പിറന്നാള്‍ ആഘോഷത്തില്‍ മറ്റൊരു കാര്യമാണ് വൈറലാകുന്നത്. ഇത്തവണ മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമാണ് ഗോപി പിറന്നാള്‍ ആഘോഷിച്ചത്. പ്രിയ സുഹൃത്തിനൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും ഗോപി പങ്കുവച്ചു. ‘എന്റെ എക്കാലത്തെയും മികച്ച ജന്മദിനം’ എന്നാണ് മയോനിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി കുറിച്ചത്.

ഡസ്റ്റി ലാവന്‍ഡര്‍ നിറത്തിലുള്ള കുര്‍ത്തയാണ് ഗോപി സുന്ദര്‍ ധരിച്ചിട്ടുള്ളത്. കേരള സാരിയിലാണ് മയോനി എത്തിയിരിക്കുന്നത്. കേരളത്തനിമ നിറയുന്ന താരങ്ങളുടെ ചിത്രം വൈറലായിരിക്കുകയാണ്. പതിവുപോലെ കമന്റ് ബോക്‌സ് ഓഫ് ചെയ്താണ് ഗോപി പുതിയ ചിത്രവും പങ്കുവച്ചത്.

കുറച്ചുനാളുകളായി മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന് ഗോസിപ്പുകളില്‍ നിറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചതും ചര്‍ച്ചയായിരുന്നു. ഗോപി സുന്ദറിനെ പുകഴ്ത്തി മയോനിയും കുറിപ്പ് പങ്കുവച്ചിരുന്നു. അടുത്തിടെ ‘പെരുമാനി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും ഗോപി സുന്ദറിനൊപ്പം മയോനിയും എത്തിയിരുന്നു. ഗോപിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നടി അഞ്ജനയും ഗായകരായ പുണ്യ പ്രദീപ്, ആവണി മല്‍ഹാര്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ തുടങ്ങിയവരും എത്തിയിരുന്നു.











