കുടുംബത്തിലെ മറ്റൊരു സന്തോഷവാർത്ത പങ്കുവെച്ചു നടി സുമലത!!

ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു സുമലത, ഇപ്പോൾ തന്റെ കുടുംബത്തിലെ മറ്റൊരു സന്തോഷ വാർത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ്, തന്റെ മകൻ  അഭിഷേക് അംബരീഷ്  വിവാഹിതനാകാൻ  പോകുന്നു. താരം തന്നെയാണ് മകന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്. താമസിക്കാതെ വിവാഹം ഉണ്ടാകുമെന്നും താരം പറയുന്നു.

താരപുത്രന്റെ ഈ വിവാഹ നിസ്ചയ ചടങ്ങിനെ നിരവധി സഹതാരങ്ങളും, ആരാധകരും ആശംസകൾ അറിയിച്ചു കഴിഞ്ഞു, കഴിഞ്ഞ ദിവസം ആയിരുന്നു സുമലതയുടെ മകന്റെ വിവാഹ നിശ്ചയ ചടങ്ങുകൾ. അഭിഷേകിന്റെ ഈ ചടങ്ങുകൾ എല്ലാം തന്നെ ഗംബീരമായി തന്നെ താരം നടത്തിയിരുന്നു. സുമലതയുടെ ഭർത്താവ് സംവിധായകൻ അംബരീഷ് മരിച്ചതിനു ശേഷം തന്റെ മക്കളുടെ ജീവിതം നല്ല രീതിയിൽ ആയിരുന്നു താരം നോക്കിയിരുന്നത്, ഇപ്പോൾ ആരാധകരും പറയുന്നതിങ്ങനെയാണ് അച്ഛനില്ലാതെ മക്കളെ ഈ രീതിയിൽ നിലനിർത്തികൊണ്ടുപോയില്ലേ.

ഇപ്പോൾ താരം മകന്റെ  വിവാഹ നിശ്ചയ ചടങ്ങുകൾ പങ്കുവെച്ചതിനൊപ്പം എല്ലാവരോടും  നന്ദിയും, സ്നേഹവും അറിയിക്കുകയും ചെയ്യ്തു. അഭിഷേകും, വധു അവീവയും ജീവിതം ആസ്വദിച്ച് ജീവിക്കട്ടെ എന്നും സുമലത പറയുന്നു. തന്റെ മകനും ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു എന്നാൽ ആ ചിത്രങ്ങൾ കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്നും മുൻപ് സുമലത പറഞ്ഞിരുന്നു, മലയാളത്തിലും, മറ്റു അന്യഭാഷാ സിനിമകളിലും അഭിനയം കാഴ്ച്ച വെച്ച സുമലത ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമായിരിക്കുകയാണ്.