‘ആര് വളഞ്ഞിട്ട് ആക്രമിച്ചാലും അവസാന വിജയം സത്യം പറയുന്നവന്റേത്’..! വിനയനെ കുറിച്ച് ഹരീഷ് പേരടി..!

‘ആര് വളഞ്ഞിട്ട് ആക്രമിച്ചാലും അവസാന വിജയം സത്യം പറയുന്നവന്റേത്’..! വിനയനെ കുറിച്ച് ഹരീഷ് പേരടി..!

സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. തീയറ്ററുകളില്‍ വിജയക്കൊടി പാറിച്ച് പ്രദര്‍ശനം തുടരുന്ന സിനിമ മലയാളികള്‍ ഏറ്റെടുക്കുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടന്‍ ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഫേസ്ബുക്കിലാണ് ഹരീഷ് പേരടി വിനയനെ കുറിച്ച് വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്. ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും

ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും…വിനയന്‍ സാര്‍ ആശംസകള്‍’, എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്…സ്റ്റാര്‍ഡം നോക്കാതെ തന്നെ സിജു വില്‍സന്‍ എന്ന കലാകാരനെ ധൈര്യപൂര്‍വ്വം ഇത്രയും വലിയ ഒരു കഥാപാത്രം ഏല്‍പ്പിക്കുമ്പോള്‍ സിനിമ പ്രഖ്യപിച്ച സമയം മുതല്‍ വിനയന്‍ എന്ന സംവിധായകന്‍ നല്‍കിയ ഒരു ഉറപ്പ് ഉണ്ടായിരുന്നു.. ഇത് മലയാളസിനിമയില്‍ ഒരു പുത്തന്‍ താരോദയം ആയിരിക്കും എന്ന്.. അത് ശരിവെയ്ക്കുന്നത് തന്നെയാണ് സിനിമയില്‍ സിജുവില്‍സന്റെ പ്രകടനം. ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വില്‍സണ്‍

മികച്ച പ്രകടനം കാഴ്ച്ചവെച്ചു. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടി.. വമ്പന്‍ ഹൈപ്പില്‍ തന്നെ എത്തിയ സിനിമ വിനയന്‍ എന്ന സംവിധായകന്റെ ശക്തമായൊരു തിരിച്ച് വരവ് കൂടിയാണ്.. അദ്ദേഹത്തിന്റെ ഈ തിരിച്ച് വരവ് ഇനിയും നല്ല സിനിമകള്‍ പിറക്കാന്‍ കാരണം ആകട്ടെ എന്നാണ് പ്രേക്ഷകരും ആശംസകള്‍ നേര്‍ന്ന് പറയുന്നത്. പ്രൊമോഷന്‍ പരിപാടികളില്‍ എല്ലാം വലിയ വ്യത്യസ്തത കൊണ്ട് വന്ന

ഈ സിനിമ പ്രഖ്യാപനം മുതല്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചിരുന്നു, സെപ്റ്റംബര്‍ 8ന് തിരുവോണദിനത്തില്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററുകളില്‍ എത്തിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മലയാള സിനിമാ രംഗത്തെ വമ്പന്‍ താരനിര തന്നെ അണിനിരന്നിരുന്നു.