
‘പറവ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഹസീബായി വേഷമിട്ട ശേഷം നിരവധി സിനിമകൾ ചെയ്തെങ്കിലും ഒരു സിനിമാകാരന്റെ തിളക്കമൊന്നും ഗോവിന്ദിന് ഇല്ല .ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുൻവശം വീടിനു സമീപത്താണ് ഇവരുടെ ചായക്കട.
ജീവിക്കാൻ വേണ്ടിയാണു തൻ തട്ടുകട ഇട്ടത് എന്നാണ് പറവയിലെ ഹസീബ് ആയ ഗോവിന്ദ് പറയുന്നത്. തട്ടുകടയിലും താരത്തിന്റെ ആത്മ വിശ്വാസം ചോർന്നിട്ടില്ല. സിനിമ നടൻ ദുൽഖർ സൽമാൻ തന്റെ തട്ടുകടയിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ.
പഠനം നിർത്തിയത് എന്തിനാണെന്നു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു ഗോവിന്ദിന്റെ മറുപടി, ‘‘പ്ലസ്ടു വരെ പഠിച്ചു പഠിച്ചിട്ട് കാര്യമില്ലെന്നു വീട്ടുകാർക്ക് മനസിലായി. സിനിമ കിട്ടുമ്പോൾ നീ സിനിമ ചെയ്തോ അല്ലാത്തപ്പോൾ കട നടത്തിക്കോ എന്നാണ് വീട്ടുകാർ പറയുന്നത്. ഗോവിന്ദിന് പറവയിലെ ഹസീബിനെക്കാൾ കുറച്ചു കൂടി ചലഞ്ചിങ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാൻ ആണ് താല്പര്യം. തനിക്കു ഇപ്പോൾ 25 വയസുണ്ടെന്നും താരം അവകാശപ്പെടുന്നു.











