
ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരമാണ് ബേബി ശാമിലി, ഇപ്പോൾ താരം അഭിനയത്തില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. അഭിനയം മാത്രമല്ല, 37 വയസ്സായിട്ടും ശാമിലി വിവാഹവും ചെയ്തിട്ടുമില്ല. ഇപ്പോഴത്തെ ജീവിതവും സന്തോഷവും തീര്‍ത്തും വരകളുടെ ലോകത്താണ് എന്നാണ് ശാമിലി പറയുന്നത്. അക്ടറില്‍ നിന്ന് ആര്‍ട്ടിസ്റ്റിലേക്ക് എന്നാണ് ശാമിലി തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. ഇതിനോടകം പല ഇന്റര്‍നാഷണല്‍ എക്‌സിബിഷനിലും ശാമിലിയുടെ വരകള്‍ എത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പുതിയ പെയിന്റിങ് വശേഷങ്ങളാണ് പങ്കുവെക്കുന്നത്.

കൂടാതെ തന്റെ ഒരു പുതിയ ചിത്രവും താരം പങ്കുവെച്ചു, Rooted എന്ന ക്യാപ്ഷനില്‍ പങ്കുവച്ചിരിയ്ക്കുന്ന ചിത്രത്തില്‍ അതി സുന്ദരിയായ ശാമിലിയെ കാണാം. നടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചും സ്‌നേഹം അറിയിച്ചും നിരവധി കമന്റുകള്‍ ആണെത്തുന്നത്. അതേസമയം നടി ബാലതാരമായി അഭിനയിച്ച് സംസ്ഥാന , ദേശീയ പുരസ്‌കാരങ്ങള്‍ നേടി,
പിന്നീട് നടി പഠനത്തിന് വേണ്ടി അഭിനയത്തില്‍ നിന്നും വിട്ടു മാറിനിൽക്കുകയും ചെയ്യ്തു. പിന്നീട് ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം തിരിച്ചെത്തിയെങ്കിലും വീണ്ടും നടി അപ്രത്യക്ഷമാകുകയും ചെയ്യ്തു. ഒയേ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള ശാമിലിയുടെ തിരിച്ചുവരവ്. ചേച്ചി ശാലിയുടെ ഹിറ്റ് നായകന്‍ കുഞ്ചാക്കോ ബോബനൊപ്പം, വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി, എന്നാൽ ഇപ്പോൾ അവിവാഹിതയായി കഴിയുന്ന നടിക്ക് സിനിമയോടെ താല്പര്യമില്ലാതെ വരകളുടെ ലോകത്താണ് ജീവിക്കുന്നത്.












