സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പച്ചക്കളളം ആണ്, അത് കാണുമ്പോൾ സങ്കടം വരും

നിരവധി ആരാധകർ ഉള്ള താരമാണ് ഹണി റോസ്. നിരവധി ചിത്രങ്ങളി ആണ് താരം ഇതിനോടകം അഭിനയിച്ചത്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് നേരിട്ട് കൊണ്ടിരിക്കുന്ന അഭിനേത്രിയും ഹണി റോസ് ആണ്. തന്റെ ശരീര ഘടനയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഹണി പലപ്പോഴും വിമർശനങ്ങൾ നേരിടുന്നത്. എന്നാൽ അത്തരം വിമർശനങ്ങൾ ഒന്നും ഒരു പരിധി വരെ തന്നെ ബാധിക്കാറില്ല എന്ന് ഹണി തന്നെ പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ അടുത്തിടെ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പലപ്പോഴും ബോഡി ഷെമിങ്ങുകൾ ഉണ്ടാകാറുണ്ട്. അവ എല്ലാം ഒരു പരിധി വരെ ഞാൻ ഇഗ്നോർ ചെയ്യാറുമുണ്ട്. എന്നാൽ അടുത്തിടെ ഞാൻ പറഞ്ഞു എന്ന് പറഞ്ഞു ലാലേട്ടനെ കുറിച്ച് ഒരു വാർത്ത പ്രചരിച്ചിരുന്നു. എന്റെ അഭിനയ ജീവിതത്തിൽ ഇപ്പോഴും ഒരു കൈ താങ് ആയി ലാലേട്ടൻ ഉണ്ടെന്നും അദ്ദേഹം കാരണമാണ് താൻ ഇവിടെ വരെ എത്തിയത് എന്ന് ഞാൻ പറഞ്ഞു എന്ന രീതിയിൽ ആണ് ചില വാർത്തകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

എന്നാൽ ഈ വാർത്തകൾ ഉണ്ടാക്കിയവർ ഇത് നല്ല ഉദ്ദേശത്തോടെ ഉണ്ടാക്കിയ വാർത്ത അല്ല. ഞാൻ ഒരിക്കലും പറയാത്ത കാര്യം ആണ് അവർ ഞാൻ പറഞ്ഞു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഈ വാർത്ത ലാലേട്ടൻ കണ്ടാൽ അദ്ദേഹം എന്നെ കുറിച്ച് എന്ത് വിചാരിക്കും എന്ന് ഞാൻ ഭയന്ന്. അങ്ങനെ ഒരു വാർത്തയുടെ സ്ക്രീൻ ഷോട്ട് ഞാൻ ലാലേട്ടന് അയച്ചു കൊടുത്തു. അതൊക്കെ കാര്യമാക്കേണ്ട കുട്ടി, വിട്ടേക്കൂ എന്നാണ് ലാലേട്ടൻ പറഞ്ഞത്. അവരൊക്കെ ഇത്തരത്തിൽ എത്ര വാർത്തകൾ ആകും ഒരു ദിവസം നേരിടുന്നത്. അത് കൊണ്ട് തന്നെ അവർക്ക് ഇതിനെ കുറിച്ച് ഒക്കെ നന്നായി അറിയാമായിരിക്കും എന്നുമാണ് ഹണി റോസ് പറയുന്നത്.