
കുനിഞ്ഞ് കിടന്ന് അയർലണ്ടിലെ കൊട്ടാരത്തിലെ പ്രശസ്തമായ പാറക്കല്ല് കണ്ടതിനെപ്പറ്റിയും ആ പാറക്കല്ലിന്റെ പ്രത്യേകതയെപ്പറ്റിയുമൊക്കെ വെളിപ്പെടുത്തുകയാണ് നടി ഹണി റോസ്. കുനിഞ്ഞ് കിടന്നിട്ടൊക്കെ വേണം ആ പാറക്കല്ല് കാണാന്‍. അതിൽ താൻ ഉമ്മ വെയ്ക്കുകയും ചെയ്തിരുന്നു, സാധാരണ ആ പാറക്കല്ലിൽ ഉമ്മ വച്ചാല്‍ നമ്മള് തുരുതുരാ സംസാരിക്കും, സംസാരത്തിലെ പ്രശ്നമൊക്കെ മാറുമെന്നാണ് പറയപ്പെടുന്നത്. സംസാരം നന്നാക്കാനുള്ള എന്തോ ഒരു മാജിക്കല്‍ പവര്‍ ആ കല്ലിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്. അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള കൊട്ടാരത്തിലാണ് ഈ പാറക്കല്ലുള്ളത് താരം പറയുന്നു.

അത് കാണാൻ ഭയങ്കര ക്യൂ ആണ്. പടി കയറി ചെല്ലുമ്പോള്‍ മുകളില്‍ ആണ് പാറക്കല്ലുള്ളത്. കൊട്ടാരത്തിന്റെ ഏറ്റവും മുകളിലാണ് കല്ല് വച്ചിരിക്കുന്നത്. ആ കല്ലിനെ കിസ് ചെയ്യാന്‍ ഭയങ്കര പാടാണ്. വളഞ്ഞ് കിടന്നിട്ടൊക്കെയാണ് കിസ് ചെയ്യേണ്ടത്. താന്‍ പോയി കിസ് ചെയ്തു. എന്നാൽ പക്ഷെ താൻ കിസ് ചെയ്തത് ശബ്ദം നന്നാക്കാന്‍ വേണ്ടിയൊന്നുമല്ല എന്നും, ഒരു രസം തോന്നി ചെയ്തതാണ്, അതിന്റെ പിറ്റേന്ന് തന്നെ തൊണ്ടയില്‍ ഇന്ഫെക്ഷന് വന്ന് തന്റെ ശബ്ദം പോയി. പിന്നെ ഒരു മാസത്തേക്ക് ശബ്ദമില്ലായിരുന്നു.

മര്യാദയ്ക്ക് സംസാരിക്കാന്‍ പറ്റിയിരുന്നില്ല. ശരിക്കും താനൊന്ന് പേടിച്ചു. ശബ്ദം തിരിച്ചു കിട്ടില്ലെന്നാണ് കരുതിയത് എന്നും എന്നാൽ പക്ഷെ പതുക്കെ പതുക്കെ ശബ്ദം തിരിച്ചു കിട്ടി. പാറക്കല്ലിൽ താൻ ഉമ്മ വെയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു, ഹണി റോസ് പറയുന്നു. ആ വീഡിയോ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ വീഡിയോ മാത്രമല്ല അയര്‍ലണ്ടിലെ ഒരു പരിപാടിയില്‍ ഹണി റോസ് പങ്കെടുത്ത സംഭവവും പിന്നീട് വൈറലായി മാറിയിരുന്നു. ഹണി റോസിനൊപ്പമുള്ള അയര്‍ലണ്ടിലെ മന്ത്രിയുടെ സെല്‍ഫിയും അന്ന് വൈറലായി മാറിയിരുന്നു











