മോഹൻലാലിൻറെ ‘പ്രജ’യിലെ ആ കഥാപാത്രം എന്നെ ഉദ്ദേശിച്ചാണ് ചെയ്തതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്; പത്മജ വേണുഗോപാൽ

കേരളത്തിലെ മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളാണ് പത്മജ വേണുഗോപാൽ.’പ്രജ’യിലെ പൊന്നമ്മ ബാബു അഭിനയിച്ച ഗിരിജ എന്ന കഥാപാത്രത്തെ കുറിച്ച് തുറന്നുപറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. പ്രജ സിനിമയിലെ പൊന്നമ്മ ബാബു കഥാപാത്രം തന്നെയാണ് ഉദ്ദേശിച്ചത് എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിലെ കഥാപാത്രം താന്‍ ആണെന്ന് തെറ്റിദ്ധരിച്ചവരു൦ ഉണ്ട്,ആ കാര്യം താൻ അറിഞ്ഞിട്ടുണ്ടെന്നും പത്മജ പറയുന്നു.

എന്നാൽ അതെനിക്ക് വ്യക്തമായിട്ട് ആ കഥപാത്രം കണ്ടാല്‍ അറിഞ്ഞൂടെ. ഇതിന്റെ കഥ എഴുതിയ രണ്‍ജി പണിക്കർ ഇപ്പോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും, അദ്ദേഹം എന്നോട് അടുത്ത് കഴിഞ്ഞപ്പോള്‍ വല്ലാത്ത കുറ്റബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു  എന്നും പത്മജ പറയുന്നു, ഇപ്പോൾ ഞാന്‍ എന്താണെങ്കിലും മനസ് തുറന്ന് പറയുന്ന ഒരു സുഹൃത്താണ് രഞ്ജിപണിക്കർ.

ആ സിനിമ ഒരു തരത്തിലും തന്നെ അലോസരപ്പെടുത്തിയിട്ടില്ലാ, ഇനിയും ഒട്ടും തന്നെ അലോസരപ്പെടുത്തുകയുമില്ലെന്നും പത്മജ വേണുഗോപാൽ പറയുന്നു, ചിത്രത്തിന്റെ കഥ ,തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രഞ്ജിപണിക്കർ ആയിരുന്നു , ജോഷി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമാണ് പ്രജാ. ചിത്രത്തിൽ നായിക ആയി എത്തിയത് ഐശ്വര്യ ഭാസ്കർ ആയിരുന്നു.