
അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹൻലാല്‍ അടക്കമുള്ള ഭരണസമിതി കൂട്ടരാജിവെച്ചത് ഞെട്ടിച്ചുവെന്ന് പറയുകയാണ് നടിയും അമ്മ അംഗവുമായ ശ്വേത മേനോൻ. പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരട്ടെയെന്നും പൃഥ്വിരാജ് പ്രസിഡന്റായി വരണമെന്നും ശ്വേത മേനോൻ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാര്‍ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അമ്മ ഭരണസമിതിയിലെ കൂട്ട രാജി.
ഇത്രയും സ്ത്രീകള്‍ മുന്നോട്ട് വന്നത് സല്യൂട്ട് ചെയ്യുകയാണെന്നും ശ്വേത മേനോൻ ഫറഞ്ഞു. അമ്മ സംഘടനയിലെ കൂട്ട രാജി ഞെട്ടിക്കുന്നതായിരുന്നുവെന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പല സംഭവ വികാസങ്ങളായിരുന്നു നടന്നു കൊണ്ടിരുന്നത് .മോഹൻലാലിന്റെ പത്ര സമ്മേളനം ഏറെ നിർണായകമാണ്. ഇത്രയും വലിയ പ്രശ്നങ്ങൾ സംഘടനയിലും സിനിമാ മേഖലയിലും നടത്തിയിട്ടും ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന മോഹൻലാൽ ഇതുവരെയും പ്രതികരിച്ചിരുന്നില്ലയെന്നും എന്നാൽ രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിൻറെ പ്രതികരണം തികച്ചും അപ്രതീക്ഷിതമാണെന്നും അമ്മയിലെ കൂട്ട രാജി, തന്നെ ഞെട്ടിച്ചുവെന്നും ശ്വേത മേനോൻ പറയുന്നു.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇത്രയധികം സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയത് വലിയ കാര്യമാണ്.ഇനി വനിതകൾ ഭാരവാഹിത്വത്തിലേക്ക് വരണം. മെല്ലെ അമ്മ സംഘടനയിൽ ശുദ്ധികലശം ഉണ്ടാകണം. മോഹൻലാലിനെ പോലത്തെയൊരാള്‍ക്ക് ഇത്രയധികം സമ്മര്‍ദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണ് എന്നും ശ്വേതാ മേനോൻ പറഞ്ഞു. ഇനി പുതിയ ആളുകള്‍ നേതൃനിരയില്‍ വരണം. ഇത്തവണത്തെ ജനറല്‍ ബോഡി യോഗത്തില്‍ ഒരു മാറ്റത്തിന് സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും സ്ത്രീ പ്രസിഡന്റാകണമെന്നും പറഞ്ഞപ്പോള്‍ അതിനോട് അനുകൂലമായിട്ടാണ് മോഹൻലാല്‍ പ്രതികരിച്ചത്. നല്ലൊരു നീക്കമാണിതെന്നും താരം വ്യക്തമാക്കി.

പുതിയ ഭാരവാഹികള്‍ക്ക് ഏറെ ഉത്തരവാദിത്വം ഉണ്ടാകും. പുതിയ തലമുറ നേതൃനിരയിലേക്ക് വരണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം.ഭാവിയില്‍ പൃഥ്വിരാജ് പ്രസിഡന്റാകണമെന്ന ആഗ്രഹം ഉണ്ടെന്ന് ശ്വേത മേനോൻ വെളിപ്പെടുത്തി. മോഹൻലാല്‍ പ്രസിഡന്റായി ഇല്ലെങ്കില്‍ പൃഥ്വിരാജിനെയാണ് പ്രസിഡന്റായി താൻ കാണുന്നതെന്നും നടി ശേത്വ മേനോൻ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസമാണ് അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹൻലാല്‍ അടക്കമുള്ള ഭരണസമിതി കൂട്ടരാജി വെച്ചത്. പുതിയ ഭരണ സമിതി രണ്ട് മാസത്തിനുള്ളിൽ തന്നെ നിലവിൽ വരുമെന്നാണ് മോഹൻലാൽ പ്രസ് മീറ്റിൽ പറഞ്ഞത്. അതുവരെ ഒരു താത്കാലിക സമിതി പ്രവർത്തിക്കും. വിമർശിച്ചവർക്കും തിരുത്തിയവർക്കും നന്ദി എന്ന് പറഞ്ഞാണ് അദ്ദേഹം ആ സംസാരം അവസാനിപ്പിക്കുന്നത്. തീർത്തും പുതിയൊരു ടീം ആയിരിക്കും പുതിയ നേതൃത്വത്തിലേക്ക് എത്തുന്നത്. പല തരം മാറ്റങ്ങളും അതുവഴി കൊണ്ടു വരാൻ സാധിക്കുമെന്നാണ് എല്ലാവരുടേയും വിശ്വാസം. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാര്‍ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അമ്മ ഭരണസമിതിയിലെ കൂട്ട രാജി.











