
വെത്യസ്ത വേഷങ്ങൾ ചെയ്യ്തു കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് ജഗദീഷ്, പൊതുവെ സിനിമാ താരങ്ങൾക്കുള്ള ആഢംബര ലൈഫ് സ്റ്റൈൽ ജഗദീഷിന് ഇല്ല. എല്ലായിടത്തും എപ്പോഴും സിംപിളാണ്. ഇത്രയും വലിയൊരു നടനായിട്ടും എന്തുകൊണ്ട് ജഗദീഷ് സഹനടന്മാരെപോലെ ആഢംബര ജീവിതരീതി പിന്തുടരുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യ൦ വെളിപ്പെടുത്തുന്നത്. താൻ മിഡിൽ ക്ലാസ് ലൈഫിൽ സുഖം കണ്ടുപിടിക്കുന്നലാണെന്ന് പറയുകയാണ് ജഗദീഷ്.

ഞാനൊരു മിഡിൽ ക്ലാസ് ജീവിതം പിന്തുടർന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്, എങ്കിലും അതൊരു വലിയ കാര്യമായി എടുക്കാറില്ല. കാരണം നെടുമുടി ചേട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, മദ്യം കഴിക്കാത്തത് ജഗദീഷ് വലിയൊരു കാര്യമായി പറയരുതെന്ന്. കാരണം ജഗദീഷിന് മദ്യം ഇഷ്ടമല്ല. അതുകൊണ്ട് ജഗദീഷ് കഴിക്കുന്നില്ല. അതൊരു ത്യാഗമല്ല. ജഗദീഷിന് മദ്യം ഇഷ്ടമുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ചാലാണ് ശരിക്കും ത്യാഗം എന്ന് പറയുന്നത്. ഇതുപോലെ തന്നെയാണ് ആഡംബര ജീവിതവും. അങ്ങനെ ആഡംബര ജീവിതം നയിക്കാത്തത് വലിയൊരു കാര്യമായി എനിക്ക് തോന്നുന്നില്ല.
എനിക്ക് ആഡംബര ജീവിതം ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ അതിന്റെ ഭാഗമാകുന്നില്ലെന്ന് മാത്രം. അതുകൊണ്ട് തന്നെ അതൊരു വലിയ ത്യാഗമായി തോന്നുന്നില്ല. എന്നെ കണ്ട് പഠിക്കൂവെന്ന് ഞാൻ പറയുന്നുമില്ല. എനിക്ക് ഇതാണ് വളരെ കംഫർട്ടബിൾ. അവനവന് കംഫർട്ടബിളായിട്ടുള്ള കാര്യങ്ങളിൽ അവനവൻ ഏർപ്പെടുക, ജഗദീഷ് പറയുന്നു. മോഹൻലാലും മണിയൻപിള്ള രാജുവുമൊക്കെ എങ്ങനെ ഫസ്റ്റ് ഡെ സിനിമ കാണാൻ പോകുന്നുവെന്ന് അത്ഭുതത്തോടെ എന്നോട് ചോദിക്കാറുണ്ട്. എനിക്ക് അതിലൊന്നും പ്രശ്നം തോന്നിയിട്ടില്ല. കൂടി പോയാൽ ഒരു പത്തുപേർ സെൽഫി എടുത്തോട്ടെയെന്ന് ചോദിക്കും. അതും എനിക്ക് സാരമില്ല. ഞാൻ ഹാപ്പിയാണ്, ജഗദീഷ് പറഞ്ഞു.












