12 വർഷമായി അപ്പൻ ഈ ലോകത്ത് നിന്ന് പോയിട്ട്, ജയിംസിന്റെ മകൻ

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമായിരുന്നു കടുത്തുരുത്തി ജെയിംസ്. ഒരു പക്ഷെ കടുത്തുരുത്തി ജെയിംസ് എന്ന പേര് പ്രേക്ഷകർക്ക് അത്ര സുപരിചിതം അല്ലെങ്കിലും പട്ടാളം പുരുഷു എന്ന് പറഞ്ഞാൽ അറിയാത്തവരായി ആരും തന്നെയില്ല. കാരണം ജയിംസിന്റെ സിനിമ കരിയറിൽ അത്രയേറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രം വേറെ കിട്ടിയിട്ടില്ല എന്ന് തന്നെ പറയാം. ദിലീപിനെ നായകനാക്കിക്കൊണ്ട് ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന സിനിമയിലെ പട്ടാളം പുരുഷു എന്ന കഥാപാത്രത്തെയാണ് ജെയിംസ് അവതരിപ്പിച്ചത്. വലിയ രീതിയിൽ തന്നെ ഈ കഥാപാത്രം പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. അതോടെ പുരുഷുവിനെ അവതരിപ്പിച്ച ജെയിംസും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിരവധി കഥാപാത്രങ്ങളെ പല സിനിമകളിലും അവതരിപ്പിച്ച ജെയിംസ് മുപ്പത് വർഷക്കാലം മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നു. മുപ്പത് വര്ഷം പല കഥാപാത്രങ്ങൾ അവതരിപ്പിച്ചെങ്കിലും പുരുഷുവിനോളം പ്രശസ്തി ലഭിച്ച മറ്റൊരു കഥാപാത്രവും ജെയിംസിന് ലഭിച്ചില്ല എന്ന് തന്നെ പറയാം. എന്നാൽ 2007 ൽ ഹൃദയാഘാതം മൂലം ജെയിംസ് മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ജയിംസിന്റെ പിറന്നാൾ. അച്ഛന്റെ പിറന്നാൾ ദിവസം മകൻ ജിക്കു ജെയിംസ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അച്ഛൻ ഈ ലോകത്ത് ഇല്ല എന്ന് പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം.

16  വർഷമായി അപ്പൻ ഈ ലോകത്ത് നിന്ന് യാത്രയായിട്ട്. എന്നാൽ അപ്പൻ ജീവനോടെ ഇല്ല എന്ന് ഇന്നും പലർക്കും അറിയില്ല. മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിന്നും മാറാതെ നില്‍ക്കുന്ന ഒത്തിരി കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാവാം അദ്ദേഹം ഇന്ന് ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ പോലും പലരും ഞെട്ടുന്നത്. അപ്പൻ പോയിട്ട് 16 വര്ഷം ആയെങ്കിലും അദ്ദേഹം ഇന്നും തന്റെ കൂടെ തന്നെ ഉണ്ടെന്നു വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. അപ്പനെ മലയാളികൾക്ക് മറക്കാൻ ആവാത്ത വിധം പല കഥാപാത്രങ്ങളും നൽകിയ സിനിമയിലെ അപ്പന്റെ സുഹൃത്തുക്കൾക്ക് ഒരുപാട് നന്ദി എന്നുമാണ് ജിക്കു ജെയിംസ് പറയുന്നത്.