സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ പുറത്താക്കിയതാണ്, ജാസ്മിനെ പ്രണയിക്കാന്‍ തന്നോട് ബിഗ് ബോസ് അധികൃതർ നിർദേശിച്ചു” എന്നത് അടക്കമുള്ള സിബിന്‍ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞും സിബിനെ വിമർശിച്ചും രംഗത്ത് വന്നിരിക്കുകയാണ് ജാസ്മിൻ. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജാസ്മിന്‍. സിബിന്‍ പറഞ്ഞ കുറഞ്ഞ് കാര്യങ്ങള്‍ മാത്രമാണ് താന്‍ കണ്ടതെന്നും സത്യം പറഞ്ഞാല്‍ ആ ചെറുക്കന്റെ പേര് പറയാന്‍ തനിക്ക് താല്‍പര്യമില്ലയെന്നും സിബിന്റെ കാര്യം പറഞ്ഞുകൊണ്ട് ജാസ്മിൻ പറയുന്നു. തന്റെ മാതാപിതാക്കളോടപ്പമുള്ള ഫോട്ടോ ഇട്ടു, മാപ്പ് പറഞ്ഞുവെന്നുള്ളതും പിന്നീട് വീണ്ടും എന്തൊക്കെയോ പറഞ്ഞു എന്നുള്ളതുമാണ് അവിടെ വെച്ച് താന്‍ അറിയുന്നത് എന്നും ജാസ്മിന് ബിഗ് ബോസ് തനിക്ക് ഫേവർ ചെയ്യുന്നു, പുള്ളിയെ ബിഗ് ബോസ് മനഃപ്പൂർവ്വം ഇറക്കിവിട്ടതാണ് എന്നൊക്കെ പറഞ്ഞതും കേട്ടുവെന്നും സിബിന്റെ കാര്യം എടുത്ത് പറയാനുള്ള പ്രധാന കാരണം.

ആ പയ്യന്‍ തന്റെ ഫാമിലിയെവെച്ച് കുറേ കളിച്ചുവെന്നുള്ളത്കൊണ്ടാണെന്നും ജാസ്മിൻ പറയുന്നു. ജാസ്മിനെ പ്രണയിക്കണം, ജാസ്മിനെതിരെ ഗെയിം കളിക്കരുത് എന്നൊക്കെ പറഞ്ഞുവെന്നും സിബിന്‍ പറയുന്നുണ്ട്. ജാസ്മിനെതിരെ ഗെയിം കളിച്ചവരേ അവിടെ നിന്നിട്ടുള്ളുവെന്നും പുറത്ത് നിന്ന് ഗെയിം കണ്ടിട്ടുള്ളവർക്ക് കാര്യം അറിയാം. മത്സരാർത്ഥികളില്‍ 90 ശതമാനവും തനിക്കെതിരെ അത്രയും ഗെയിം കളിച്ചിട്ടുള്ളവരാണ് എന്നും ജാസ്മിൻ പറയുന്നു. മാത്രമല്ല അറിയാന്‍ വയ്യാത്തതുകൊണ്ട് ചോദിക്കുകയാണ് തന്നെ പ്രണയിക്കാന്‍ പറയാൻ സിബിൻ ആര് മന്മദനാണോ എന്നാണ് ജാസ്മിൻ ചോദിക്കുന്നത്. ബിഗ്ഗ്‌ബോസ് സിബിൻ ഇറക്കിവിട്ടുവെന്ന് സിബിൻ പറയുന്ന കാര്യം സത്യമല്ലായെന്നും അവിടെ നില്ക്കാൻ പറ്റില്ലെന്ന് പറഞ്ഞ് സിബിൻ മൈക്ക് വരെ ഊരി മാറ്റിയിരുന്നുവെന്നും അത്രയും കാര്യങ്ങൾ അവിടെ ചെയ്തിട്ടാണ് പുറത്തു വന്ന് ആരോപണങ്ങൾ നടത്തിയതെന്നും ജാസ്മിൻ പറയുന്നു. മാത്രമല്ല തനിക്ക് പ്രത്യേക ലെറ്റർ വരുന്നുവെന്ന് പറഞ്ഞതൊക്കെ പുള്ളിയാണെന്ന് തോന്നുന്നുവെന്നും തനിക്ക് മാത്രമല്ല, അവിടേയുള്ള എല്ലാവർക്കും ലെറ്റർ വരുന്നുണ്ട്. നമ്മുടെ മരുന്ന്, ഡ്രസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളായിരിക്കും ആ കത്തിലുണ്ടാകുകയെന്നും ‘നിങ്ങളുടെ വസ്ത്രങ്ങള്‍ വന്നിട്ടില്ല, വരുമ്പോള്‍ നല്‍കുന്നതായിരിക്കും’ എന്നൊക്കെയാണ് അതില്‍ ഉണ്ടാകുന്നത്.

അല്ലാതെ പുറത്തെ വിവരങ്ങള്‍ അല്ലയെന്നും ജാസ്മിൻ പറയുന്നു. ഇത്തരം ലെറ്ററുകള്‍ കിട്ടാത്തവർ ബിഗ്ഗ്‌ബോസിനുള്ളിൽ വളരെ ചുരുക്കം മാത്രമാണ് എന്നും ആദ്യത്തെ ആഴ്ചകളില്‍ പുറത്തേക്ക് പോയവർക്കായിരിക്കും ലെറ്റർ കിട്ടാതിരുന്നിട്ടുണ്ടാകുകയെന്നും ഏതോ ഒരുവട്ടം ലെറ്റർ വന്നപ്പോള്‍ താന്‍ അത് മടക്കി മൈക്കിന്റെ പൌച്ചില്‍ വെച്ചുവെന്നും ഒന്നും ആലോചിക്കാതെ ചെയ്തതാണ് അതെന്നും ജാസ്മിൻ പറയുന്നു. ലെറ്റർ തന്റെ മൈക്കില്‍ നിന്നും കണ്ടുവെന്ന് ഒരാള്‍ വന്ന് പറയുന്നു. ലെറ്റർ വരുന്ന കാര്യം എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നിട്ടും അത് എന്തിനാണ് മാറ്റിപ്പറയുന്നതെന്ന് ചോദിച്ചാല്‍ തനിക്ക് അറിയില്ലെന്നും ലെറ്റർ വന്നതിനെക്കുറിച്ച് വിശദീകരിച്ച് ജാസ്മിന്‍ പറയുന്നു. ജാസ്മിന് ഒരു കപ്പെന്ന പദ്ധതി എന്നൊക്കെ പറയുന്നുണ്ടായിരുന്നുവെന്നും സത്യം പറഞ്ഞാല്‍ അതെല്ലാം പുള്ളിയുടെ അസൂയ കൊണ്ടാണന്നേ താന്‍ പറയൂള്ളൂവെന്നും ഒരാഴ്ച ഒരു പ്രശ്നം വന്നപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാത്തയാളാണ് പുള്ളിയെന്നും പുള്ളി നല്ലത് പറഞ്ഞില്ലെങ്കിലും ദുഷിപ്പ് പറയാതിരുന്നൂടെയെന്നും ജാസ്മിൻ ചോദിക്കുന്നു. പത്താംക്ലാസില്‍ തനിക്കൊരു റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ടെന്നുള്ളത് അടക്കമുള്ള തന്റെ പഴയ ചരിത്രങ്ങളും സിബിൻ പറയുന്നത് കേട്ടുവെന്നും ഈ ലോകത്ത് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടാകാത്തവർ ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല.

റിലേഷന്‍ഷിപ്പ് ഉണ്ടാകുന്നതും ബ്രേക്ക് അപ്പ് ആകുന്നതുമൊക്കെ ഈ കാലത്ത് നടക്കുന്ന ഒരു കാര്യമാണെന്നും ജാസ്മിൻ പറയുന്നു. അതേസമയം ജാസ്മിന്റെ അഭിമുഖം കണ്ട് പ്രതികരണവുമായി സിബിനും എത്തിയിട്ടുണ്ട്. ഇന്റർവ്യൂ കണ്ടു ആരും ലിങ്ക് ഇനി അയക്കേണ്ട ഒന്നും പറയാനില്ല കുറെ അനുഭവിച്ചതല്ലേ പാവം പറഞ്ഞോട്ടെ സാരമില്ല എന്നാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ സിബിൻ പങ്കുവച്ചത്. ജാസ്മിൻ ആർമി തനിക്കെതിരെ സംസാരിച്ചതിന്റെ സ്ക്രീന്ഷോട് അടക്കം സിബിൻ പങ്കുവച്ചിട്ടുണ്ട്. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വൈല്‍ഡ് കാർഡായി എത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു ഡിജെ സിബിന്‍. എന്നാല്‍ അധികം കഴിയുന്നതിന് മുന്നെ താരത്തിന് ഷോയില്‍ നിന്നും പുറത്തേക്ക് വരേണ്ടി വരികയും ചെയ്തു. ബിഗ് ബോസിന് അകത്തും പുറത്തും ജാസ്മിന് എതിരായ നിലപാട് സ്വീകരിച്ച ഒരു വ്യക്തിയായിരുന്നു സിബിന്‍.