
നടനും സംവിധായകനുമായ ബേസിൽ ജോസഫും ദർശനയും പ്രധാന കഥാപാത്രങ്ങളായിത്തിയ സിനിമയായിരുന്നു ‘ജയ ജയ ജയ ജയ ഹേ’. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് സിനിമ. ജയ ജയ ജയ ജയ ഹേ സംവിധാനം ചെയ്തിരിക്കുന്നത് വിപിൻ ദാസാണ്. ഒരു കുഞ്ഞു സിനിമയായി എത്തിയ ജയ ജയ ജയ ജയ ഹേ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്.

നാഷിദ് മുഹമ്മദ് ഫാമിയും സംവിധായകൻ വിപിൻ ദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ഇപ്പോഴിതാ ചെറിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ സിനിമ ബോക്‌സ് ഓഫീസിൽ ഇതുവരെ 40 കോടി കളക്റ്റ് ചെയ്തിരിക്കുകയാണെന്ന്് അറിയിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ചിയേഴ്‌സ് എന്റർടെയ്ൻമെന്റിന്റിന്റെ ബാനറിൽ ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ നിർമിച്ചിരിക്കുന്നത്.

ജയ ജയ ജയ ജയ ഹേയിൽ അജു വർഗീസ്, മഞ്ജു പിള്ള, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, ഹരീഷ് പെങ്ങൻ,ശരത് സഭ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാബ്‌ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് ജോൺ കുട്ടിയാണ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ച സിനിയിലെ ഗാനങ്ങൾ എഴുതിയത് വിനായക് ശശികുമാറാണ്.
‘???????????????? ????????????????????????????????????????????’ of 2022 from Mollywood ????
Small film #JayaJayaJayaJayaHey Grossed Over ₹40CR’s till now…
A #CheersEntertainments Production ????????@basiljoseph25 @darshanarajend #VipinDas @AjuVarghesee @trendytollyPR pic.twitter.com/pXntgqhM3O
— Sandeep kishore ???????? (@sandeepkishore_) November 19, 2022











