‘റാം’ സിനിമയുടെ ചോദ്യം ഇനി എന്നോട് ചോദിക്കരുത്!അത് നിർമാതാവിനോടു ചോദിക്കൂ; ജീത്തു ജോസഫ്  

മോഹൻലാൽ ,ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന  ‘റാം’ചിത്രത്തിന്   ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്, 2020ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെ ’12ത് മാന്‍’, ‘കൂമന്‍’, ‘നേര്’ അടക്കമുള്ള സിനിമകള്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തിയിട്ടുണ്ട്, എന്നിട്ടും റാം സിനിയെ കുറിച്ച് ഒരറിവും പുറത്തുവന്നട്ടില്ല, ഇപ്പോൾ ജീത്തുവിന്റെ  പുതിയ ചിത്രമായ ‘നുണക്കുഴി’ തിയേറ്ററുകളിൽ എത്തുകയാണ്. അതുകൊണ്ട് തന്നെ റാം ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങളുംസംവിധായകൻ നേരിടുന്നുണ്ട്

ഇപ്പോഴിതാ റാം സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.റാം സിനിമയുടെ ചോദ്യം ഇനി എന്നോടല്ല ചോദിക്കേണ്ടത്, അതിനി നിര്‍മാതാവിനോടാണ് ചോദിക്കേണ്ടത്. ഞാനും ലാലേട്ടനും സിനിമയുടെ മുഴുവൻ അണിയറക്കാരും നിർമാതാവിന്റെ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹത്തോട് ചോദിക്കുക, ഞങ്ങൾ റെഡിയാണ് എന്നാണ് ജീത്തു പറയുന്നത്.

രണ്ട് ഭാ​ഗങ്ങളിലായി കഥ പറയുന്ന റാമിന്റെ നിർമ്മാണം അഭിഷേക് ഫിലിംസ് ഉടമ രമേഷ് പി പിള്ളയാണ് നിർവഹിക്കുന്നത്.  ഷൂട്ടിംഗിനിടെ വനിതാ താരത്തിന് പരിക്കേറ്റത് കൊണ്ട്  ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ച് കാലം നിർത്തിവെക്കേണ്ടി വന്നു, കൂടാതെ യുകെയിൽ വെച്ച് ചിത്രീകരിച്ച ഭാഗങ്ങൾ കാലാവസ്ഥ മാറ്റം കാരണം തുടർച്ച നഷ്ടമാവുന്നതും  തിരിച്ചടിയായി, കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടയ്ക്ക് നിര്‍ത്തിവെക്കുകയും പിന്നീട്  പുന:രാരംഭിക്കുകയും ചെയ്യുകയായിരുന്നു  റാമിൽ തൃഷയാണ് മോഹൻലാലിൻ്റെ നായിക.