അപർണ തോമസിനോട് ജീവ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും! രാജകുമാരിക്ക് നൽകിയ കിടിലൻ സർപ്രൈസ് ഇതാ…

മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള താര ദമ്പതികളാണ് ജീവയും അപർണയും. കാബിൻ ക്രൂ ജോലി ഒക്കെ വിട്ട ഇപ്പോൾ കണ്ടന്റ് ക്രിയേഷനൊക്കെയായി തിരക്കിലാണ് അപർണ. ഇസ്താംബുൾ യാത്രയുടെ വിശേഷങ്ങളാണ് ഇപ്പോൾ ഇരുവരും ജീവയും അപർണയും പങ്കുവയ്ക്കുന്നത്. ഇതിനിടെ അപർണയ്ക്ക് നൽകിയൊരു സർപ്രൈസിനെക്കുറിച്ച് ജീവയുടെ പോസ്റ്റ് വൈറലാവുകയാണ്.

എന്റെ രാജകുമാരിക്ക് സർപ്രൈസ് എന്ന് പറഞ്ഞാണ് ബൊക്കെയുമായി ജീവ അപർണയ്ക്ക് അടുത്തേക്ക് എത്തുന്നത്. ഇത് അവൾക്ക് ഒരുപാട് ഇഷ്ടപ്പെടുമെന്ന് തനിക്ക് ഉറപ്പാണെന്നും ജീവ പറയുന്നുണ്ട്. ഷിട്ടൂ എന്ന് വിളിച്ച് ബൊക്കെ നൽകിയപ്പോൾ അപർണ ഏറെ സന്തോഷത്തോടെയാണ് ബൊക്കെ സ്വീകരിച്ചത്. അപർണ തോമസിനോട് ജീവ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും എന്നാണ് ജീവ നൽകിയിട്ടുള്ള ക്യാപ്ഷൻ.

 

View this post on Instagram

 

A post shared by Jeeva Joseph (@iamjeevaa)

സീറോയിൽ നിന്നല്ല മൈനസിൽ നിന്നും തുടങ്ങിയവരാണ് ഞങ്ങളെന്ന് മുമ്പ് ഇരുവരും പറഞ്ഞ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുപ്രായത്തിൽ കല്യാണം കഴിച്ചതിൽ സങ്കടം തോന്നിയിട്ടില്ലെന്നും ജീവയും അപർണയും പറഞ്ഞിട്ടുള്ളതാണ്. ചേരുന്നൊരാളെ കിട്ടിയാൽ നേരത്തെ കല്യാണം കഴിക്കുന്നതിൽ തെറ്റില്ല. വൈകിപ്പോവുന്നതോ, നേരത്തെ ആവുന്നതോ അല്ല വിഷയം. പാർട്‌നർ എങ്ങനെയാണ് എന്നതാണ് ഏറെ പ്രധാനമെന്നും സൂപ്പർ ദമ്പതികൾ പറയുന്നു.