‘പലരുടെയും വെറുപ്പ് സമ്പാദിച്ചു BB5 ലേക്ക് എത്തിയ അഖില്‍ തിരിച്ചു പോകുന്നത് കിരീടവുമായാണ്’

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന മലയാളം ബിഗ് ബോസിന് മികച്ച സ്വീകാര്യതയാണ് മലയാളികള്‍ക്കിടയില്‍. സീസണ്‍ 5ന്റെ ഗ്രാന്‍് ഫിനാലെയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇതിനോടകം തന്നെ സംവിധായകനും മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ വിജയിയായെന്ന് പ്രചരണം. ബിഗ് ബോസിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് ഇത്തരം ഒരു പ്രചരണം നടക്കുന്നത്. മാരാര്‍ ബിഗ് ബോസ് ട്രോഫിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 5 ഫിനാലെയില്‍ പങ്കെടുക്കുന്നവര്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ബിഗ് ബോസില്‍ അഖില്‍ വിജയിയായെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പുമാണ് വൈറലാകുന്നത്. ‘പലരുടെയും വെറുപ്പ് സമ്പാദിച്ചു ആആ5 ലേക്ക് എത്തിയ അഖില്‍ തിരിച്ചു പോകുന്നത് കിരീടവുമായാണ്’ എന്നാണ് ജിതിന്‍ ജോസഫ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘നിന്നെ പരിഹസിക്കുന്നവരെയും താഴ്ത്തിക്കെട്ടുന്നവരെയും തിരിച്ചു ഒന്നും ചെയ്യാന്‍ പോകണ്ട… പകരം അവരുടെ മുന്നില്‍ പതിയെ വളര്‍ന്നു കാണിക്കുക. പരിഹാസങ്ങള്‍ ഒക്കെ പതുക്കെ കയ്യടികള്‍ ആയി മാറുന്നത് കാണാം ‘
പലരുടെയും വെറുപ്പ് സമ്പാദിച്ചു BB5 ലേക്ക് എത്തിയ അഖില്‍ തിരിച്ചു പോകുന്നത് കിരീടവുമാ യാണ്…. അതിലുപരി ഒരുപാടു പേരുടെ ഹൃദയം കീഴടക്കിയാണ്’. ??????
ലാലേട്ടന്റെ ഏറ്റവും മികച്ച anchoring ഉം കാണാന്‍ പറ്റി ee സീസണില്‍.

18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍. ആദ്യത്തെ കോമണര്‍ മത്സരാര്‍ഥി, ആദ്യമായി ചലഞ്ചേഴ്‌സ്, ആദ്യമായി മണി ബോക്‌സ് ടാസ്‌കില്‍ പണമെടുത്ത ഒരു മത്സരാര്‍ഥി തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ സീസണില്‍ ഉണ്ടായിരുന്നു. ജനപ്രീതിയിലും മുന്‍ സീസണുകളേക്കാള്‍ ഏറെ മുന്നിലായിരുന്നു ഈ സീസണ്‍.