നയൻതാരയ്ക്ക് അഹങ്കാരം, നിലയ്ക്ക് നിർത്താൻ അറിയാത്ത ഭർത്താവ്; നടിക്കെതിരെ ബിസ്മി

തുടരെ വിവാദങ്ങളിൽ ചെന്നുപെടുന്ന നടിയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഇപ്പോഴിതാ നയൻതാരയ്ക്കെതിരെെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി. നയൻതാരയ്ക്ക് അഹങ്കാരം തലയ്ക്ക് പിടിച്ചിട്ടുണ്ടെന്ന് ബിസ്മി പറയുന്നു. കുറച്ച് നാളുകൾക്ക് മുൻപ് നടനും നിർമാതാവും ഒക്കെയായ ധനുഷിനെതിരെ പരസ്യ വിമർശനം നയൻതാര ഉന്നയിച്ചതോടെ കടുത്ത സൈബർ ആക്രമണം താരത്തിന് നേരെ നടക്കുന്നുണ്ട്. ഇതിനിടെ തമിഴ് മീഡിയകളിൽ താരത്തിനെതിരെ വാദങ്ങളും വരുന്നു. പ്രശ്നങ്ങളെ അവ​ഗണിച്ച് മുന്നോട്ട് നീങ്ങുകയാണ് നയൻതാര.

പല സിനിമകളും മുടങ്ങിയിരിക്കുകയാണെന്നും ബിസ്മി പറയുന്നു. നയൻതാരയുടെ ഏഴെട്ട് സിനിമകൾ വരാനുണ്ട്.  നയൻതാര ഈ സിനിമയിൽ അഭിനയിക്കുന്നു, ആ സിനിമയിൽ അഭിനയിക്കുന്നു എന്നെല്ലാം വാർത്ത വരുന്നുണ്ട്. എന്നാൽ ആ സിനിമകളുടെ അവസ്ഥയെന്തെന്ന് മനസിലാക്കണമെന്നും ,ഒരു നടനും നടിക്കും മാർക്കറ്റുണ്ടെങ്കിൽ അവരുടെ സിനിമ ഒരു കാരണത്താലും മുടങ്ങുകയേയില്ല. നിർമാതാക്കളുടെ കൈയിൽ പണമില്ലെങ്കിൽ പത്ത് ഫിനാൻസുകാർ പണം കൊടുക്കാൻ തയ്യാറാകും.കാരണം മാർക്കറ്റുള്ള ആർട്ടിസ്റ്റാണ്.

ഈ സിനിമ റിലീസ് ചെയ്താൽ നല്ല ബിസിനസ് നടക്കും നമ്മൾ കൊടുത്ത പണത്തിന് കറക്ടായി പലിശ ലഭിക്കും എന്ന് അവർക്കറിയാം. പടം ഓടുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. പക്ഷെ മാർക്കറ്റുള്ള താരത്തിന്റെ സിനിമയ്ക്ക് ബിസിനസ് നടക്കുമെന്ന് അവർക്കറിയാമെന്ന് ബിസ്മി പറയുന്നു.  മാർക്കറ്റ് പോയ ആർട്ടിസ്റ്റാണെങ്കിൽ ആരും പണം കൊടുക്കില്ല. നയൻതാരയുടെ സാഹചര്യവും അങ്ങനെയാണ്. കഴിഞ്ഞ പത്ത് വർഷമെടുത്താൽ നയൻതാര അഭിനയിച്ച സിനിമകളിൽ ഒന്നോ രണ്ടോ മാത്രമാണ് കൊമേഴ്ഷ്യൽ വിജയം നേടിയത് എന്നും ബിസ്മി പറഞ്ഞു.നയൻതാരയും അഞ്ച് കോടി, പത്ത് കോടി, പതിനഞ്ച് കോടി എന്നിങ്ങനെ പ്രതിഫലം ഉയർത്താൻ തുടങ്ങി.

നയൻതാരയുടെ പുതിയ സിനിമ തിയറ്ററിൽ ബിസിനസ് ആകാതെ നേരിട്ട് ഒടിടിയിൽ എത്തുകയാണ്. നടിയുടെ മാർക്കറ്റ് ഇടിഞ്ഞതിന്റെ ഉദാഹരണമാണിതെന്നും ബിസ്മി വാദിക്കുന്നു.പൊതുവെ താനഭിനയിക്കുന്ന സിനിമകളുടെയൊന്നും ഇവന്റിന് പോകാത്ത താരമാണ് നയൻതാര. എന്നാൽ സ്വന്തം ബിസിനസുകളുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്ക് എത്തുന്നു. വിമർശനങ്ങൾ കടുക്കുമ്പോൾ തന്റെ കർശന നിബന്ധനകളിൽ നയൻതാര മാറ്റം വരുത്തുന്നില്ല. ഇതാണ് കാര്യങ്ങൾ കൂടുതൽ മോശമാക്കുന്നതെന്ന് അഭിപ്രായമുണ്ട്. ഇപ്പോഴിതാ നയൻതാരയ്ക്കെതിരെെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി. നയൻതാരയ്ക്ക് അഹങ്കാരം തലയ്ക്ക് പിടിച്ചിട്ടുണ്ടെന്ന് ബിസ്മി പറയുന്നു.