അമ്മയുടെ കണ്ണമ്മയ്ക് പിറന്നാൾ ആശംസകൾ, കാളിദാസിന് ആശംസയുമായി പാർവതി!

Kalidas Birthday
Kalidas Birthday

മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാം തന്റെ 27 ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ‘അമ്മ പാർവതി. കാളിദാസിന്റെയും തന്റെയും ഒരു പഴയ ചിത്രത്തിനൊപ്പം ഇന്ന് ഒരു വയസ്സ് കൂടുന്ന എന്റെ കുഞ്ഞിന്, ഹാപ്പി ബര്‍ത്ത്ഡേ കണ്ണമ്മാ, ലവ് യു  എന്നാണ് പാര്‍വ്വതി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഇരുവരുടെയും മനോഹരമായ ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയത്. മലയാളികൾക്ക് വളരെ സ്നേഹം ഉള്ള താര പുത്രന്മാരിൽ ഒരാൾ ആണ് കാളിദാസ് ജയറാം.

Parvathy
Parvathy

വളരെ ചെറുപ്പത്തിൽ തന്നെ ജയറാമിനൊപ്പം കാളിദാസ് ബാലതാരമായി സിനിമയിൽ അരങ്ങേറിയതാണ്. കുട്ടിത്തം നിറഞ്ഞ കാളിദാസിന്റെ അഭിനയത്തിന് ആരാധകർ ഏറെ ആയിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച ബാലതാരത്തിനുള്ള അവാർഡ് കാളിദാസിനെ തേടിയെത്തി. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രം ആണ് കാളിദാസിന്റെ അരങ്ങേറ്റ ചിത്രം. ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും കാളിദാസ് സ്വന്തമാക്കിയിരുന്നു.

വർഷങ്ങൾക്ക് ശേഷം നായകനായി അരങ്ങേറിയപ്പോഴും ആരാധകർ ഏറെ ആയിരുന്നു. ഇപ്പോൾ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായകന്മാരിൽ ഒരാൾ ആണ് കാളിദാസ്. നിരവധി ചിത്രങ്ങൾ ആനി ഇതിനോടകം താരം ചെയ്തു കഴിഞ്ഞത്. പൂമരം എന്ന ചിത്രം ആണ് കാളിദാസ് നായകനായി അരങ്ങേറിയ ചിത്രം. മികച്ച സ്വീകാര്യതയാണ് ആദ്യ ചിത്രത്തിന് തന്നെ കാളിദാസ് നേടിയത്. നിരവധി ചിത്രങ്ങൾ ആണ് ഇനിയും താരത്തിന്റേതായി വരാൻ ഇരിക്കുന്നത്. ഈ വര്‍ഷത്തെ പ്രധാന തമിഴ് ഓ ടി ടി റിലീസുകളായ പുത്തം പുതു കാലൈ,’ ‘പാവ കതൈകള്‍’ എന്നിവയാണ്. മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ച ജാക്ക് ആൻഡ് ജിൽ ആണ് ഇനി ഇറങ്ങാനുള്ള മലയാള ചിത്രങ്ങൾ.