തനിക്ക് ഇങ്ങനൊരു രോഗാവസ്ഥ ഉണ്ടെന്നു ഇപ്പോളാണറിയുന്നത് ; കാളിദാസ് ജയറാം 

തനിക്കൊരു രോഗാവസ്ഥയുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചരിച്ചുന്നതെന്ന് നടൻ കാളിദാസ് ജയറാം പറയുന്നു, തനിക്കതിനെപ്പറ്റി അറിയുമായിരുന്നില്ല, ഇതുവരെയും വെളിപ്പെടുത്താത്ത രഹസ്യത്തെക്കുറിച്ച്  നടൻ പറയുന്നു. ധനുഷ് നായകനായി എത്തുന്ന റയ്യാൻ ആണ് കാളിദാസിന്റെ പുതിയ സിനിമ ,ഈ ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്. ഒരു ടാസ്‌കിന്റെ ഭാഗമായി  കാളിദാസിനെ കുറിച്ച് ഞങ്ങളാരും അറിയാത്ത ഒരു രഹസ്യം പറയൂ, എന്ന് അവതാരക ആവശ്യപ്പെട്ടപ്പോഴാണ് കാളിദാസ് ഇതേകുറിച്ച്പ റയുന്നത്. തനിക്ക് ഈറ്റിങ് ഡിസോഡര്‍ ഉണ്ട്.

ഭക്ഷണം കഴിച്ചു തുടങ്ങിയാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല, അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ തനിക്കത് മനസ്സിലാവുമല്ല. മാത്രമല്ല, തനിക്ക് ഓവര്‍ വെയിറ്റ് ആയിരുന്ന ആ സമയത്ത്, എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടായാല്‍ അപ്പോള്‍ ഭക്ഷണം കഴിക്കണം എന്ന ശീലമായിരുന്നു  കാളിദാസ് പറയുന്നു. റായന്‍ എന്ന സിനിമയ്ക്ക് വേണ്ടി 15 കിലോ ശരീര ഭാരം കുറച്ചു, എന്നാൽ ഈ സിനിമയ്ക്ക് മുൻപേ താൻ മറ്റൊരു സിനിമക്ക് വേണ്ടി ശരീര ഭാരം കൂട്ടിയിരുന്നു.

റായന്‍ സിനിമയ്ക്ക് വേണ്ടി ധനുഷ് വിളിച്ചപ്പോള്‍, ആദ്യ കൂടിക്കാഴ്ചയില്‍ ധനുഷ്  ഞെട്ടിഎന്നും . ‘എന്താ കാളിദാസ്, ഇത്ര ഭാരം കൂട്ടിയിരിക്കുന്നു. നിങ്ങള്‍ ഒരുപാട് വലിയ ആളെ പോലെ തോന്നുന്നു’ എന്നദ്ദേഹം പറഞ്ഞു, റായന്‍ തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്. അത് മിസ്സ് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ നല്ല ശ്രദ്ധ കൊടുത്തു. ക്രമീകരിച്ചുകൊണ്ടുവന്നതിന് ശേഷമാണ് ഷൂട്ടിങിന് മുന്‍പ് 15 കിലോയോളം ശരീര ഭാരം കുറച്ചത്. അതൊരു വലിയ വെല്ലുവിളിയായിരുന്നു കാളിദാസ് പറയുന്നു.