പ്രഭാസിന്റെ കല്‍ക്കി 2898 എഡി പുതിയ റിലീസ് തീയതിയായി!!

സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്റെ കല്‍ക്കി 2898 എഡി. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ആരാധകരുടെ കാത്തിരിപ്പ് കൂട്ടിയിരിക്കുകയാണ് വീണ്ടും. ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിവച്ചിരിക്കുകയാണ്.

മെയ് ഒമ്പതിനായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ റിലീസ് ജൂണ്‍ ഇരുപത്തിയേഴിനായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സാണ് നേടിയിരിക്കുന്നത്.

മഹാഭാരതകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം ഒരുക്കുന്നത് സംവിധായകന്‍ നാഗ് അശ്വിനാണ്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്. മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകന്‍ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ട്. സി അശ്വനി ദത്താണ് പ്രഭാസ് ചിത്രം നിര്‍മ്മിക്കുന്നത്.

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. കല്‍ക്കിയുടെ തിയേറ്റര്‍ റൈറ്റ്‌സ് കോടികള്‍ക്കാണ് വിറ്റുപോയത്. ഹിന്ദി പതിപ്പിന്റെ തിയേറ്റര്‍ അവകാശം 110 കോടി രൂപയ്ക്കാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.