എനിക്ക് ചുംബിക്കാൻ യഥാർത്ഥ സ്ത്രീയെ തന്നെ വേണം! എ ഐ യോട് താല്പര്യമില്ല; കമൽ ഹാസൻ

ഒരു കാലത്ത് ചുംബന രം​ഗങ്ങളിൽ അഭിനയിക്കുന്നതിന്റെ പേരിൽ കമൽ ഹാസൻ ഏറെ പഴികൾ കേട്ടിരുന്നു. പുകവലി കമൽ നിർത്താൻ കാരണം, നായികമാർക്ക് ചുംബന രം​ഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞത് കാരണമാണ് എന്നും പറയുന്നുണ്ട്, ഇപ്പോൾ നടന്റെ പുതിയ ചിത്രമായ ‘തഗ്ഗ് ലൈഫി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ കമൽ ഹാസൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.സിനിമ എങ്ങനെ എ ഐ ഉപയോഗപ്പെടുത്തുന്നു എന്ന് മനസ്സിലാക്കുന്നതിന് താൻ ഒരു കോഴ്സ് പൂർത്തിയാക്കിയിരുന്നു എന്നാണ്.

എന്നാൽ സിനിമയിലെ എ ഐ ടെക്‌നിക്കിനോട് അത്രയ്ക്ക് താത്പര്യമില്ല എന്നാണ് ഉലകനായകൻ പറയുന്നത്.ഒരു കുഞ്ഞിന്റെ ഡിജിറ്റൽ ചുംബനത്തിൽ ഞാൻ സംതൃപ്തനല്ല, എനിക്ക് ശരിക്കുള്ള കുഞ്ഞിന്റെ ചുംബനം തന്നെ വേണം, ഇപ്പോൾ എനിക്ക് ചുംബിക്കാൻ യഥാർത്ഥ സ്ത്രീയെ തന്നെ വേണം. ഒരാളെ കെട്ടിപ്പിടിയ്ക്കുന്നതാണെങ്കിലും, അത് യഥാർത്ഥമായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അവിടെ ഹോളോഗ്രാമിന് എന്താണ് കാര്യം, കമൽ ഹാസൻ പറയുന്നു.

മണിരത്നത്തിന് ഞാൻ ഷേക്ക് ഹാന്റ് നൽകുന്നുവെങ്കിൽ അത് യഥാർത്ഥ മണിരത്നത്തിനായിരിക്കണം, മണിരത്നത്തിന്റെ ഹോളോഗ്രാമുമായി എനിക്ക് എന്ത് ബന്ധമാണുള്ളത്. എനിക്ക് എ ഐ ഇഷ്ടമാണ്. പക്ഷേ എ ഐ എന്നെ ഇഷ്ടപ്പെടണം എന്നില്ലല്ലോ. കടലും ബഹിരാകാശവും കീഴടക്കിയത് പോലെ നമ്മൾ ഒരു കാലം എഐയെയും നിയന്ത്രിക്കും, നടൻ പറഞ്ഞു.