എൻ്റെ ജെട്ടി ചലഞ്ച്, സ്വന്തം ജെട്ടിയുടെ ഫോട്ടോയുമായി കനി കുസൃതി!

Kani Kusruthi's Jetty Challenge
Kani Kusruthi's Jetty Challenge

നടിയും മോഡലുമായ താരമാണ് കനി കുസൃതി. നിരവധി ഹൃസ്വ ചിത്രത്തിലും കനി അഭിനയിച്ചിരുന്നു. ഇതിൽ മെമ്മേറിസ്സ് ഓഫ് എ മെഷീനും മാ യും വളരെ ശ്രദ്ധ നേടിയ ഷോർട്ട് ഫിലിമുകൾ ആണ്. നിരവധി വിവാദങ്ങളിൽ അകപ്പെട്ട താരം കൂടിയാണ് കനി. ഇപ്പോൾ രാജ്യത്തൊട്ടാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താരങ്ങൾ ഉൾപ്പെടെ ഉള്ളവർ സോഷ്യൽ മീഡിയയിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിരവധി ചലഞ്ചുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Kani
Kani

പഴയചിത്രങ്ങൾ പങ്കുവെക്കുക, ട്രഡീഷണൽ ഡ്രെസ്സിൽ ഉള്ള ചിത്രങ്ങൾ പങ്കുവെക്കുക തുടങ്ങിയവയാണ് അവയൊക്കെ. എന്നാൽ തികച്ചും വ്യത്യസ്‌തമായ ചലഞ്ചുമായി എത്തിയിരിക്കുകയാണ് കനി ഇപ്പോൾ. തന്റെ അടിവസ്ത്രത്തിന്റെ ചിത്രം ആണ് പുതിയ ചലഞ്ചായി കനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എന്റെ ജട്ടി ചലഞ്ച്‌
🥺 ആദ്യമായിട്ടാ. അനുഗ്രഹിക്കണം എന്ന അടിക്കുറിപ്പോടെയാണ്‌ അടിവസ്ത്രത്തിന്റെ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.

Kani Kusruthi
Kani Kusruthi

താരത്തിന്റെ പോസ്റ്റിനു രസകരമായ കമെന്റുമായാണ് ആരാധകർ എത്തിയിരിക്കുന്നത്. ചലഞ്ച് അക്‌സെപ്റ്റഡ് എന്ന് പറഞ്ഞു ചിലർ അവരുടെ അടിവസ്ത്രത്തിന്റെ ചിത്രവും കമെന്റായി ഇട്ടിട്ടുണ്ട്. എന്തായാലും ഈ ചലഞ്ച് എത്ര മലയാളികൾ അക്‌സെപ്റ് ചെയ്യുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.