മമ്മൂക്ക ‘കാതൽ’ എന്ന ചിത്രത്തിലെത്താൻ കാരണം ആ ഒരു വിശ്വാസം ആണ്, തിരക്കഥാകൃത്തു  

സിനിമ പ്രേമികൾ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് മമ്മൂട്ടിയുടെ ‘കാതൽ’,ഇപ്പോൾ ചിത്രത്തിൽ മമ്മൂട്ടി എങ്ങെനെ എത്തപ്പെട്ടു എന്ന് ചിത്രത്തിന്റെ തിരകഥ കൃത് ആദർശ് സുകുമാരൻ പറയുന്നു, ഈ ചിത്രത്തിന്റെ സംവിധയകാൻ ജിയോ ബേബി ആണ് അദ്ദേഹത്തിന്റെ പ്രേരണ കൊണ്ടാണ് മമ്മൂട്ടി ഈ സിനിമയിലേക്ക് എത്തിയത് എന്നും ആദർശ് പറയുന്നു. ഒരു ചെറിയ സിനിമ എന്ന നിലയിലാണ് ഞാനും, പോൾസണും ഇതിന്റെ കഥയുമായി മുനോട്ടു പോയത്

ഇതിന്റെ കഥ എഴുതുമ്പോൾ എല്ലാം മമ്മൂട്ടിയെ ഡച്ചു ചെയ്യ്തു പോയിട്ടുണ്ട്, എന്നാൽ ഞങ്ങൾക്ക് മമ്മൂക്ക ഈ സിനിമയിൽ വരില്ല എന്ന രീതിയിലായിരുന്നു മുന്നോട്ടു പോയത്, എങ്കിലും മനസിൽ അദ്ദേഹത്തിന്റെ മുഖമായിരുന്നു. അതുപോലെ അധവാ ഈ കഥ അദ്ദേഹം കേൾകുവാണെങ്കിൽ ചിത്രത്തിൽ എത്തപെടത്തില്ല  എന്ന തെറ്റായ ധാരണയും ഞങ്ങള്ക് ഉണ്ടായിരുന്നു.

അന്ന് ജിയോ ചേട്ടൻ ദി ഗ്രേറ്റ് കിച്ചൻ എടുത്തു ഹിറ്റ് ആയി നിൽക്കുന്ന സമയം, അദ്ദേഹവും ഈ ചിത്ര൦ ചെയ്യുമോ എന്ന് സംശയം ഉണ്ടായി എന്നാൽ അദ്ദേഹം അതിന് തയ്യാർ ആയി ഭാഗ്യം എന്ന് പറയാൻ കഴിയൂ, മമ്മൂക്കയുടെ വിവരം ജിയോ ചേട്ടനോട് പറഞ്ഞു അദ്ദേഹം പറഞ്ഞു ശ്രമിക്കാ൦ , ജിയോ ചേട്ടൻ ഉള്ളത് കൊണ്ടാണ് സത്യത്തിൽ ഈ ചിത്രത്തിൽ മമ്മൂക്ക എത്തപെട്ടത്, കാതൽ ചിത്രത്തിൽ മമ്മൂക്ക എത്തപെടാൻ കാരണം ജിയോ ചേട്ടൻ ആണെന്നാണ് ഞങ്ങളുടെ ഇപ്പോളും ഉള്ള വിശ്വാസം ആദർശ് സുകുമാരൻ പറയുന്നു.