വാത്സല്യവും സ്‌നേഹവുമൊക്കെ തിരിച്ചു കൊടുക്കാനും കൂടിയുള്ളതാണ്, കുഞ്ചാക്കോ ബോബൻ പറയുന്നു!!

സോഷ്യൽ മീഡിയയിൽ പലപ്പോഴും താരങ്ങളടക്കം പലരും പറയുന്ന ഒരു കാര്യമാണ് മമ്മൂട്ടിയുടെ സ്‌നേഹത്തെ കുറിച്ചും അദ്ദേഹം മറ്റുള്ളവരോട് പ്രകടിപ്പിക്കുന്ന കരുതലിനേക്കുറിച്ചുമെല്ലാം. കുഞ്ചാക്കോ ബോബൻ പലപ്പോഴായി താൻ വലിയൊരു മമ്മൂക്ക ഫാൻ ആണെന്ന് പറഞ്ഞിട്ടുണ്ട്. തന്‌റ സോഷ്യൽ മീഡിയ ഹാൻഡിൽ മമ്മൂട്ടിയ്ക്കും മകൻ ദുൽഖുറിനുമൊപ്പമുള്ള സ്‌നേഹ നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

 

കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന പുതിയ ചിത്രമായ 2018 ന്റെ ടീസർ ലോഞ്ചിനിടെ ചാക്കോച്ചന്റെ താടിയിൽ തഴുകി വാത്സല്യത്തോടെ സംസാരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞിരുന്നു.സ്‌നേഹ വാത്സല്യങ്ങൾ തിരികെ നൽകാനും കൂടിയുള്ളതാണെന്ന് ഓർമ്മിപ്പിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

കുഞ്ചാക്കോ ബോബൻ 2013 ലേയും 2022 ലേയും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഇതിനോട് സമാനമായ മറ്റൊരു ചിത്രവും ചാക്കോച്ചൻ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിൽ ദുൽഖറിന്റെ താടിയിൽ തഴുകി സംസാരിക്കുന്ന താരത്തെയാണ് .മമ്മൂട്ടി തനിക്ക് നൽകുന്ന അതേ സ്‌നേഹവാത്സല്യങ്ങൾ മകൻ ദുൽഖറിനും തിരികെ നൽകുകയാണ് എന്നാണ് കുഞ്ചാക്കോ ബോബൻ ആരാധകർ പറയുന്നത്‌. എന്തായാലും ആരാധകർ എല്ലാ ചിത്രങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു