കുട്ടികളില്ലാത്തത് പലരും കമന്റായി എഴുതുന്നത് ഞങ്ങൾ പ്രശ്‌നമാക്കില്ല! അത് ഞങ്ങൾ വേണ്ടാന്ന് വെച്ചതാണ്, ആർക്കാണ് പ്രശ്‌നം; 40 വർഷത്ത് വിവാഹ ജീവിതത്തെ കുറിച്ച് ലേഖ ശ്രീകുമാർ

എനിക്കൊരു മകള്‍ ഉള്ളത് കൊണ്ടു തന്നെ, അതിനുള്ള കഴിവ് എനിക്കില്ല എന്ന് ആര്‍ക്കും മുദ്രകുത്താന്‍ കഴിയില്ലല്ലോ. വേണ്ട എന്ന് ഞങ്ങള്‍ നിശ്ചയിച്ചതാണ്.

എംജി ശ്രീകുമാറുമൊത്തുള്ള നാല്‍പത് വര്‍ഷത്തെ വിവാഹ ജീവിതത്തെ കുറിച്ചും, ആ ജീവിതത്തില്‍ ഏറ്റവും അധികം നേരിട്ട ചോദ്യത്തെ കുറിച്ചും ലേഖ എംജി ശ്രീകുമാര്‍ പറയുന്നു , ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. നാല്‍പത് വര്‍ഷത്തെ വിവാഹ ജീവിതം എന്നെ ജീവിക്കാന്‍ പഠിപ്പിച്ചു. സ്‌നേഹിക്കുന്ന ഒരു പുരുഷനെ ഞാന്‍ കണ്ടു. കുറേ സ്ഥലങ്ങള്‍ കണ്ടു, ജീവിതം പഠിച്ചു. എംജി ശ്രീകുമാര്‍ എന്ന ഭര്‍ത്താവ് നൂറ് ശതമാനം പെര്‍ഫക്ട് ആണ്.എംജിയെ കുറിച്ചുള്ള എന്റെ ഏറ്റവും നല്ല ഓര്‍മ, എന്നെ വിവാഹത്തിന് പ്രപ്പോസ് ചെയ്തതാണ്, ലേഖ പറയുന്നു.

കുട്ടികളില്ലാത്തത് വലിയ പ്രശ്‌നമാണെന്ന് മറ്റുള്ളവര്‍ എഴുതുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത് വലിയ പ്രശ്‌നമായി തോന്നുന്നില്ല. അത് ഞങ്ങള്‍ വേണ്ട എന്ന് വച്ചതാണ്. മ്യൂസിക് ഇന്റസ്ട്രിയില്‍ തന്നെ എത്ര പേര്‍ക്ക് കുഞ്ഞുങ്ങളില്ല, അവരോട് ആരോടും ഇത്തരം ചോദ്യം ചോദിച്ച് ആരും പോകുന്നില്ല. എനിക്കൊരു മകള്‍ ഉള്ളത് കൊണ്ടു തന്നെ, അതിനുള്ള കഴിവ് എനിക്കില്ല എന്ന് ആര്‍ക്കും മുദ്രകുത്താന്‍ കഴിയില്ലല്ലോ. വേണ്ട എന്ന് ഞങ്ങള്‍ നിശ്ചയിച്ചതാണ്. ഇതിനിടയില്‍ ഞാനും ശ്രീകുട്ടനും പരസ്പരം മക്കളാണ്.

മക്കളില്ലേ എന്ന ചോദ്യം ഒരിക്കലും ഇറിട്ടേഷന്‍ ആയിട്ടില്ല, കാരണം അത് ഞങ്ങളുടെ തീരുമാനം ആയതുകൊണ്ട് തന്നെ. എനിക്കോ ശ്രീയ്‌ക്കോ കുട്ടികള്‍ ഉണ്ടാവുന്നതില്‍ എന്തെങ്കിലും പ്രശ്‌നം ഉള്ളതാണെങ്കില്‍ ചിലപ്പോള്‍ ഇറിട്ടേഷന്‍ ആയേനെ. പക്ഷേ ഇതങ്ങനെ അല്ലല്ലോ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ആഗ്രഹിച്ച ഒരു കാര്യമുണ്ട് , എനിക്കത് ഒരിക്കലും വാങ്ങാന്‍ സാധിക്കില്ല എന്നാണ് കരുതിയത്. പക്ഷേ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യൂറോപ് ട്രിപ്പില്‍ എനിക്ക് അത് സര്‍പ്രൈസ് ആയി ശ്രീ വാങ്ങിച്ചു തന്നു,ഞാൻ കരഞ്ഞുപോയി , ലേഖ പറയുന്നു.