
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയിയുടെ ലിയോ. ലോകേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലൊന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിനായി വന്‍ കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രം ഒക്ടോബര്‍ 19നാണ് തിയറ്ററിലെത്തുക. മാസ്റ്ററിന് ശേഷം വിജയ്- ലോകേഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിനായി വന്‍ പ്രതീക്ഷയാണ് നിറയുന്നത്. ഇപ്പോഴിതാ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ആ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഒക്ടോബര്‍ അഞ്ചിന് എത്തുമെന്നാണ് വിജയ് പങ്കുവച്ചത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയിയോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.











