ആഗോളതലത്തില്‍ 111 കോടിയിലധികം നേടി ലക്കി ഭാസ്‍കര്‍

ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ലക്കി ഭാസ്‍കര്‍ സിനിമ നാലാം ആഴ്‍ചയിലും കേരളത്തില്‍ മാത്രം 125ഓളം സ്‍ക്രീനുകളില്‍ ആണ് പ്രദർശനത്തിനു എത്തുന്നത്. കേരളത്തിൽ നിന്ന് ചിത്രം 20.50 കോടി നേടിയിരുന്നു. അമരന്റെ പ്രഭയില്‍ അധികമാരും ഗൗനിക്കാത്തതായിരുന്നു തുടക്കത്തില്‍ ലക്കി ഭാസ്‍കര്‍ എന്ന ചിത്രം. നേരിട്ട പരാജയങ്ങളെയെല്ലാം പഴങ്കഥയാക്കി വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദുല്‍ഖര്‍ ലകി ഭാസ്കർ എന്ന ചിത്രത്തിലൂടെ. മൗത്ത് പബ്ലിസിറ്റിയുമായതോടെ ചിത്രത്തിന് കൂടുതല്‍ സ്‍ക്രീനുകള്‍ ലഭിക്കുകയും ഭാഷാഭേദമന്യേ ഹിറ്റാകുകയും ചെയ്യുകയായിരുന്നു ലകി എന്ന ചിത്രം.

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്.