ലുക്മാൻ നായകനായ ‘അതിഭീകര കാമുകൻ’ നാളെ തിയേറ്ററുകളിൽ

ലുക്മാൻ പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘അതിഭീകര കാമുകൻ’ നാളെ തിയേറ്ററുകളിൽ എത്തുന്നു. ലുക്മാൻ ‘അർജുൻ’ എന്ന കഥാപാത്രത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ നായികയായി ദൃശ്യ രഘുനാഥ് ‘അനു’ എന്ന കഥാപാത്രത്തിലാണ് എത്തുന്നത്.ചിത്രത്തിന്റെ കഥ ഒരു സമകാലിക കുടുംബ പശ്ചാത്തലത്തിൽ പ്രണയം, ഹാസ്യം, വിനോദം എന്നി ഫാമിലി ജോണറിലുള്ളതാണ് എന്നാണ് അടുത്തിടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി സിദ്ധ് ശ്രീറാം ആലപിച്ച ‘പ്രേമവതി…’ എന്ന ഗാനവും മറ്റു ഹിറ്റ് ഗാനങ്ങളും സിനിമയുടെ ആകർഷണങ്ങളാണ്.സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.