
ആര്‍ എന്നാല്‍ ആര്‍ മാധവന്റെ റൊമാന്‍സ് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അന്ന്. അതിന് പ്രധാന കാരണം അലൈപ്പായുതേ എന്ന സിനിമയാണ്. എന്നാല്‍ ഒന്ന് രണ്ട് സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ അധികം റൊമാന്‍സ് സിനിമകള്‍ ചെയ്തിട്ടില്ല, റൊമാൻസ് സിനിമകൾ നിറുത്തിയതിന് കുറിച്ചു നടൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്. അലൈപ്പായുതേ ചെയ്യുന്ന സമയത്ത് തന്നെ എനിക്ക് 30 വയസ്സ് ആയി, ഇനിയെന്ത് റൊമാന്‍സ്, കൂടിപ്പോയാല്‍ 35 വയസ്സ് വരെ എന്തെങ്കിലും ചെയ്യാം എന്ന തോന്നലുണ്ടായിരുന്നു, ശാലിനിയാണ് എനിക്കൊപ്പം അഭിനയിച്ച നായികമാരില്‍ തമിഴ് നന്നായി സംസാരിക്കുന്ന നായിക.

നല്ല സ്പീഡില്‍ ശാലിനി തമിഴ് സംസാരിക്കും. നമ്മള്‍ ഫീലോടെ ഒരു ഡയലോഗ് പറയുമ്പോള്‍, അതേ ഫീലില്‍ ശാലിനി തിരിച്ചു സംസാരിക്കും.പക്ഷേ പിന്നീട് ഒരു തമിഴ് നടിയും എനിക്കൊപ്പം അഭിനയിച്ചിട്ടില്ല, അത് കാരണം ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് വളരാനുള്ള അവസരം കിട്ടിയില്ല. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. സിങ്ക് സൗണ്ടില്‍ സംസാരിക്കാതെ റൊമാന്‍രിക് സിനിമകള്‍ വര്‍ക്കാകില്ല. അലൈപ്പായുതേ പോലൊരു സിനിമ ചെയ്തിട്ട്, അതിനെ താഴ്ത്താന്‍ സാധിക്കുമോ. അതുകൊണ്ടാണ് ഞാന്‍ റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് തന്നെ നിര്‍ത്തിയത്.
ലൈവ് സൗണ്ട് ഇല്ലാതെ സിനിമകള്‍ ചെയ്യില്ല എന്ന് ഞാന്‍ തീരുമാനിച്ചിട്ട് 20 വര്‍ഷത്തോളമായി.എന്നാൽ തന്റെ പുതിയ ചിത്രമായ ടെസ്റ്റില്‍ നയന്‍താര ലൈവ് സൗണ്ടില്‍ ആണ് അഭിനയിക്കുന്നത്. അവര്‍ ആദ്യമായി ലൈവ് സൗണ്ടില്‍ സിനിമ ചെയ്യുന്നത് ഇതാദ്യമാണ്. വളരെ മനോഹരമായി അവര്‍ സംസാരിച്ചു. അങ്ങനെ ഒരു ആര്‍ട്ടിസ്റ്റ് നമുക്കൊപ്പം നിന്ന് സംസാരിക്കുമ്പോള്‍ നമുക്കും അതിനനുസരിച്ച് വളരെ മനോഹരമായി അഭിനയിക്കാന്‍ സാധിക്കും, മാധവൻ പറഞ്ഞു.












