
മമ്മൂട്ടി ,മോഹൻലാൽ,ഫഹദ് ഫാസിൽ എന്നിവർ ഒരുമിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും എത്തുന്നു . പ്രമുഖ താരനിര ഒന്നിക്കുന്ന പുത്തൻ ചിത്രത്തിന് കൊളോമ്പൊയിൽ ആയിരുന്നു തുടക്കം .മലയാളത്തിൻറെ ബിഗ് എംസുമായി എന്ന ക്യാപ്ഷനിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രം വയറൽ ആയിരുന്നു .ഒരു വലിയ താരനിര അണിനിരക്കുന്ന ചിത്രം മഹേഷ് നാരായണൻ ആണ് സംവിധാനം ചെയുന്നത് .
നിര്‍മ്മാണച്ചെലവ് 80 കോടിയോളം പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, രേവതി, ദര്‍ശന രാജേന്ദ്രന്, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവര്‍ക്കൊപ്പം നയന്‍താരയും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുമെന്ന് കരുതപ്പെടുന്നു.ഒരു ബ്രഹ്മാണ്ഡ ചിത്രമായി ഇത് തീയറ്ററുകളിൽ എത്തുമെന്ന് സംശയമില്ല . മഹേഷ് നാരായണന് തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന് ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര് റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സി ആര് സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. മേക്കപ്പ് രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്റം പ്രവീണ്‍. ശ്രീലങ്കയ്ക്ക് പുറമെ ലണ്ടന്‍, അബുദബി, അസര്ബൈജാന്, തായ്ലന്ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്.











