വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക . മാളവികയുടെ ഉന്നത വിദ്യാഭാസ്യം വിദേശത്തായിരുന്നുവെങ്കിലും കുട്ടിക്കാലവും കൗമാരവുമെല്ലാം ചെന്നൈയിലായിരുന്നു. അതുകൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ ഭക്ഷണത്തോടും ജീവിത രീതിയോടുമെല്ലാം വല്ലാത്ത പ്രിയമാണ് ചക്കി എന്ന് വിളിക്കുന്ന മാളവികക്ക്. രുചികരമായ സൗത്ത് ഇന്ത്യൻ ഭക്ഷണം കിട്ടാനില്ലെന്ന നിരാശയാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ താരപുത്രി പങ്കുവച്ചിരിക്കുന്നത്. നാടുവിട്ടതും മാളവികയെ നൊസ്റ്റാൾജിയ പിടികൂടിക്കഴിഞ്ഞു. അതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം മാളവിക പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിഎന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത് . എന്തായാലും മാഞ്ചെസ്റ്ററിൽ മാളവികയുടെ പോസ്റ്റ് കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആഗ്രഹം സഫലീകരിക്കാൻ സഹായിക്കാം. മാഞ്ചെസ്റ്ററിൽ ഒരു നല്ല സൗത്ത് ഇന്ത്യൻ ക്‌ളൗഡ്‌ കിച്ചനോ റെസ്റ്റോറന്റോ ഉണ്ടെങ്കിൽ നിർദേശിക്കൂ എന്നതു മാളവിക ആവശ്യപ്പട്ടുന്ന. അതായത് നാടൻ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹമാണ് മാളവികയുടെ വാക്കുകളിൽ കാണാൻ കഴിയുന്നത്. യുകെയിൽ അതിന് പറ്റിയൊരു ഇടം കണ്ടെത്താൻ മാളവികയ്ക്ക് സാധിച്ചിട്ടില്ല.

അത് തന്നെയാണ് ഭർത്താവിനൊപ്പം കടൽ കടന്ന മാളവിക ജയറാം നേരിടുന്ന പുതിയ പ്രശ്നവും. മാളവികയ്ക്ക് മാത്രമല്ല, ഭർത്താവ് നവനീതിനും അങ്ങനെയൊരു ആഗ്രഹമുണ്ട് എന്ന് ഈ പോസ്റ്റിൽ നിന്നും മനസിലാക്കാം. രണ്ടു പേരുടെയും പേരിന്റെ ആദ്യാക്ഷരം ചേർത്തുവച്ചാണ് മാളവിക പോസ്റ്റ് ഇട്ടിട്ടുള്ളത്. മാഞ്ചസ്റ്ററിൽ എത്തിയശേഷം പുതിയ സോഷ്യൽമീഡിയ പോസ്റ്റുകളൊന്നും മാളവിക പങ്കിട്ടിട്ടില്ലെങ്കിലും ഇടയ്ക്കിടെ ഭർത്താവിനൊപ്പം റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി മാളവിക പങ്കിടാറുണ്ട്. ഉന്നത പഠനത്തിനായി വിദേശത്ത് പോയപ്പോഴും നേരിട്ട പ്രധാന പ്രശ്നം നാടൻ ഭക്ഷണമായിരുന്നുവെന്ന് മാളവിക പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ വീട്ടിലേക്ക് വിളിച്ച് പരാതിപ്പെട്ട അവസരം വരെ ഉണ്ടായിരുന്നതായും മാളവിക മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും താരപുത്രിയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട ഏതെങ്കിലും വിദേശ മലയാളി സഹായിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അച്ഛൻ ജയറാമിനെപ്പോലെ തന്നെ ഒരു ആനപ്രേമി കൂടിയാണ് മാളവിക. കേരളത്തിലെത്തിയാൽ ആനയെ കണ്ടിട്ട് മാത്രമെ ചക്കി മടങ്ങാറുള്ളു. അതിനായി താൻ വാശിപിടിച്ച് കരയാറുണ്ടായിരുന്നുവെന്നും അച്ഛനും ആനപ്രേമിയായതുകൊണ്ട് ആ​ഗ്രഹം അതിവേ​ഗത്തിൽ നടക്കുമായിരുന്നുവെന്നും മാളവിക മുമ്പ് പറഞ്ഞിട്ടുണ്ട്.

അതേസമയം അച്ഛനും സഹോദരനും പിന്നാലെ മാളവികയുംഇക്കഴിഞ്ഞ മെയ്യിലായിരുന്നു താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹം. ഒരാഴ്ചയോളം നീണ്ട വിവാഹ​ ആഘോഷങ്ങളുടെ വീഡിയോകളും ഫോട്ടോകളുമെല്ലാം വൈറലായിരുന്നു. ​ഗുരുവായൂരിൽ വെച്ചായിരുന്നു താലികെട്ട്. ശേഷം കേരളത്തിൽ പലയിടങ്ങളിലായും ചെന്നൈയിലുമായി സുഹൃത്തുക്കൾക്കും ബന്ധുക്കൾ‌ക്കും വേണ്ടി റിസപ്ഷനും പാർട്ടിയും ഒരുക്കി. രാജകീയമായ വിവാഹത്തിൽ പങ്കെടുക്കാൻ സൗത്ത് ഇന്ത്യൻ സിനിമാലോകം മുഴുവൻ ഒഴുകിയെത്തിയിരുന്നു. നവനീത് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. അഭിനയരംഗത്തേക്ക് കടന്നിരുന്നു. നേരത്തെ ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ച് അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മാളവികയുടെ ഫോട്ടോഷൂട്ടുകളും മുമ്പ് വൈറലായി മാറാറുണ്ടായിരുന്നു. ഇതോടെ താരപുത്രി അധികം വൈകാതെ സിനിമയിലെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. അഭിയനക്കളരിയിലും മാളവിക പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മാളവികയ്ക്ക് നാല് ലക്ഷം ഫോളോവേഴ്സുണ്ട്. ഒരു വര്‍ഷം മുമ്പ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വീഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയത്. കുടുംബജീവിതത്തിലേക്ക് കടന്നതിനാൽ ഇനി താരപുത്രി അഭിനയത്തിലേക്ക് മടങ്ങി വരുമോയെന്നതിൽ സംശയമാണ്.