രാജു 25 ലക്ഷം തന്നാൽ ഇന്ദ്രൻ 15 തരും അതാണ് വത്യാസം; ചേട്ടന്റെ പണം മുഴുവൻ എടുക്കുന്നു എന്ന് മരുമകൾക്ക് തോന്നിയാലോ? എനിക്ക് ഇപ്പോൾ അതിന്റെ ആവശ്യമില്ല, മല്ലിക സുകുമാരൻ 

പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ഒരു താര കുടുംബമാണ് നടി മല്ലിക സുകുമാരനറെ, ഇപ്പോൾ താരം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മക്കളുടെ സ്വാകാര്യ ജീവിതത്തിൽ ഒരു കല്ല് കടിയാകാൻ തനിക്ക് താല്പര്യമില്ല. താൻ ഇന്നും സ്വന്തം വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. രാജുവൊക്കെ എത്ര ലക്ഷം വേണമെങ്കിലും തരും, ഇപ്പോൾ  രാജു 25 ലക്ഷം തന്നാൽ ഇന്ദ്രൻ 15 ലക്ഷം തരും. കാരണം അവരുടെ പ്രതിഫലം തമ്മിൽ അത്ര വത്യാസമുണ്ട്.

അവശത വന്ന് പൈസയില്ലാതെ ഞാൻ എവിടെയെങ്കിലും കിടന്ന് പോകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ രണ്ട് മക്കളെയും അങ്ങനെയാണ് വളർത്തിയത്, എന്റെ കാര്യങ്ങൾ നോക്കാനുള്ള പണം എനിക്ക് ലഭിക്കുന്നുണ്ട്. പലരെയും ഞാൻ സഹായിക്കാറുണ്ട്. എല്ലാത്തിനും മക്കളോട് ചോദിക്കാറുണ്ടല്ലോ. ഞങ്ങളൊക്കെ പഴയ കുടുംബക്കാരാണ്. ചേട്ടന്റെ പണം മുഴുവനെടുക്കുന്നു എന്ന സംശയം മരുമക്കൾക്ക് തോന്നിയാലോ എന്ന സംശയം തുടക്കത്തിലുണ്ടായിരുന്നു. ഇപ്പോൾ അത് തീരെയില്ല.

എന്തൊക്കെ പറഞ്ഞാലും മരുമക്കൾ വന്നില്ലെങ്കിലും എന്റെ മക്കൾ ഓടിവരും എന്റെ അടുത്ത്. എന്റെ മക്കൾ എന്റെ മക്കൾ തന്നെയാണ്. അത് ഒരു മരുമക്കൾക്കും മാറ്റാൻ സാധിക്കില്ല. ആരോ​ഗ്യമുള്ളപ്പോൾ കഷ്ടപ്പെട്ട് ബാങ്കിൽ കുറച്ച് പൈസയുണ്ടെങ്കിൽ ആരോടും ചോദിക്കാതെ ചിലവാക്കാമല്ലോ, മല്ലിക സുകുമാരൻ പറയുന്നു. എനിക്കൊരു ആവശ്യം വന്നാൽ എന്റെ മക്കൾ എന്റെ അടുക്കൽ ഓടിവരും അത് മതി എനിക്ക് എന്നും നടി പറയുന്നു.