
അഭിനയം മാത്രമല്ല വോയിസ് മോഡ്യുലേഷനിലും ,ഡബ്ബിങ്ങിലുമുള്ള അപാര കഴിവുള്ള നടനാണ് മമ്മൂട്ടി. വടക്കൻ വീരഗാഥ എന്ന സിനിമയിൽ ഡബ്ബ് ചെയ്ത് അനുഭവം പങ്കുവെക്കുകയാണ് മമ്മൂട്ടി. എം.ടി.വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ ഒരുക്കിയ ക്ലാസ്സിക്ക് സിനിമയാണ് ഒരു വടക്കൻ വീരഗാഥ. സിനിമയിലെ ക്ലൈമാക്സിൽ അതിഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. ഡയലോഗിന് ഗാംഭീര്യം കിട്ടാൻ അതിരാവിലെ എഴുന്നേറ്റാണ് ആ സീൻ താൻ ഡബ്ബ് ചെയ്തത് മമ്മൂട്ടി പറയുന്നു.
നടൻ പറയുന്നത് ,രാവിലെ എഴുന്നേൽക്കുമ്പോൾ ബേസ് സൗണ്ടായിരിക്കും ഉണ്ടാവുക , കാരണം രാവിലെ എണീക്കുമ്പോൾ ഉറക്ക ക്ഷീണത്തിൽ നമ്മുടെ സൗണ്ടിൽ നല്ല മാറ്റം ഉണ്ടാവും . അപ്പോൾ ശബ്ദത്തിന് നല്ല ബേസ് വരും. വടക്കൻ വീരഗാഥയിലെ അവസാന സീൻ മാത്രമേ അങ്ങനെ ഡബ്ബ് ചെയ്തിട്ടുള്ളൂ. ‘എനിക്ക് പിറക്കാതെ പോയ ഉണ്ണിയാണ്’ എന്ന ഡയലോഗില്ലേ, ആ ഭാഗം മുഴുവൻ അത്തരത്തിലാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.
വടക്കൻ വീരഗാഥയിലെ ആ സീനിനെ ഗാംഭീര്യം കിട്ടാൻ വേണ്ടിയാണ് അങ്ങനെ ഡബ്ബ് ചെയ്തത്, മമ്മൂട്ടി പറയുന്നു. അതേസമയം അഞ്ച് പതിറ്റാണ്ടിലധികമായി മലയാളസിനിമയുടെ അഭിമാനമായി നിറഞ്ഞുനില്ക്കുന്ന താരമാണ് മമ്മൂട്ടി. കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് നിറഞ്ഞാടുന്ന മമ്മൂട്ടി തന്റെ അഭിനയശൈലി കൊണ്ട് പ്രേക്ഷകരെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.











