
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടി ദീപ തോമസ്. മലയാളത്തിലെ മഹാനടന്റെ പ്രതികരണം വായിച്ചു, ഇതിലും സഹാനുഭൂതിയുള്ള ഒരു പ്രസ്താവന ചാറ്റ് ജിപിടി തയ്യാറാക്കുമെന്നായിരുന്നു ദീപ തോമസ് പറയുന്നത്. പ്രതീക്ഷിച്ചതുപോലെ തന്നെ ചവർ എന്നായിരുന്നു മമൂട്ടിയുടെ ഫേസ്ബുക് പോസ്റ്റിനെ ദീപ തോമസ് വിശേഷിപ്പിച്ചത്. സ്വന്തം പേരക്കുട്ടിയെ കൊണ്ട് എഴുതിച്ചതുപോലെയാണ് മമ്മൂട്ടിയുടെ പോസ്റ്റ് വായിച്ചപ്പോൾ തോന്നിയത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ദീപ തോമസ് ഇക്കാര്യം കുറിച്ചത്.


മലയാളത്തിലെ മഹാ നടനെന്നറിയപ്പെടുന്നയാളുടെ പ്രതികരണം വായിക്കേണ്ടിവന്നു. എനിക്ക് തോന്നിയത് ചാറ്റ് ജിപിടി ഇതിനേക്കാളും സഹാനുഭൂതിയോടെ എഴുതും. ഇത് വായിച്ചാൽ അദ്ദേഹം പേരക്കുട്ടിയെ കൊണ്ട് പ്രതികരണം എഴുതിച്ചതെന്നേ തോന്നൂ. പവർ ഗ്രൂപ്പിന്റെ ആദ്യ നിയമം പവർ ഗ്രൂപ്പിനെക്കുറിച്ച് പറയാതിരിക്കുക എന്നാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമയെന്നുമായിരുന്നു കഴിഞ്ഞ ദിവസം മമ്മുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.











