
‘കമ്മട്ടിപ്പാട’ത്തിലൂടെ വേറിട്ട അഭിനയം കാഴ്ച്ച വെച്ച നടനാണ് മണികണ്ഠൻ ആചാരി, താൻ സിനിമയിലെത്തുന്നതിന് മുൻപേ ഒരുപാട് കഷ്ടതകളിലൂടെ ആണ് കടന്നുവന്നതെന്ന് ഒരു അഭിമുഖത്തിൽ മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ താരം തന്റെ കുടുംബജീവിതത്തിലെ താളം തെറ്റിയ അവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ, ജീവിതം ഒരു പരീക്ഷണം പോലെയാണ്. അതാണ് പലതിനോടും എന്റെ സമീപനത്തിലെ മാറ്റം ഉണ്ടാകാൻ കാരണവും. ചെറുപ്പത്തിൽ എനിക്ക് ഭക്ഷണം, ചെരുപ്പ്, വസ്ത്രം ഇതൊന്നുമില്ലായിരുന്നു

ഇപ്പോൾ എനിക്ക് ഒരുപാട് ചെരുപ്പുകൾ ഉണ്ട്, എന്നാൽ ഇപ്പോൾ ചെരുപ്പ് ഇടാതിരിക്കാൻ ആണ് ഇഷ്ട്ടം, കേൾക്കുന്നവർക്ക് തോന്നും എനിക്ക് ഭ്രാന്ത് ആണെന്ന്. എന്റെ പ്രൊഫഷണൽ ജീവിതത്തിലെ പ്രതിസന്ധികൾ എന്റെ ദാമ്പത്യ ജീവിതത്തിലാണ് പ്രതിഫലിച്ചത്. ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. അത് ദിനംപ്രതി വർദ്ധിച്ചു വന്നപ്പോൾ അതിനൊരു പരിഹാരം കണ്ടെത്തി. ആ പ്രശ്നത്തിന്റെ മൂലകാരണം ഞാൻ തന്നെയായിരുന്നു. പിന്നീട് മനസിലായി അവർക്ക് അവരുടേതായ ഒരു ലോകമുണ്ട്.

അതിനു അവരെ സഹായിക്കുക, സപ്പോർട്ട് ചെയ്യുക എന്നതാണ് വലിയ കാര്യമാണ്. പിന്നെ എന്റെ ഇഷ്ടങ്ങളെ അവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യുക എന്നതു ഞാൻ പഠിച്ചു, എന്റെ കൈയിൽ പൈസ ഇല്ലാതെ വരുമ്പോൾ ഞാൻ ആ ദേഷ്യം കാണിച്ചിരുന്നത് ഭാര്യയോടെ ആയിരുന്നു, ഇന്നും ഞാൻ അവസരം ചോദിയ്ക്കാറുണ്ട് കാരണം സിനിമ ഫീൽഡിൽ ആണെങ്കിലും ഇന്നും എനിക്കങ്ങനെ അവസരം ഉണ്ടാകാറില്ലാ, ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും താൻ അഭിനയിക്കാൻ തയ്യാറാണ്, മണികണ്ഠൻ പറയുന്നു












