
മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു .ഇപ്പോൾ താരം നടൻ മോഹൻലാലിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. പ്രൊഡ്യൂസറിന് നഷ്ടം വരുത്തുന്ന ഒരു പരിപാടിയും മോഹന്‍ലാല്‍ ചെയ്യില്ലാ, അദ്ദേഹം നൂറ് ശതമാനവും നമ്മുടെ കൂടെ തന്നെ ഉണ്ടാകു൦ മണിയൻപിള്ള രാജു പറയുന്നു. അതുപോലെ അദ്ദേഹം മറ്റുള്ളവരിൽ നിന്നും തികച്ചും വത്യസ്ഥനാണ്, നമ്മളൊക്കെ കഴിഞ്ഞ അഞ്ച് ദിവസമായി രാത്രി ഉറങ്ങിയിട്ട് എല്ലാ ദിവസവും വെളുപ്പിന് ആറുമണി വരെ ആകുമെന്ന് എന്നൊക്കെ അറിയാതെ എങ്കിലും പറഞ്ഞു പോകും,

എന്നാൽ അങ്ങനൊരു കുറ്റം അദ്ദേഹം പറയില്ല, ങ്ങനെ എന്തെങ്കിലും കാര്യം പുള്ളിയുടെ അടുത്തു പറഞ്ഞാല്‍, മോഹന്‍ലാല്‍ പറയും. ‘നമ്മള്‍ക്ക് പൈസ കിട്ടുന്നതും. പ്രശംസിക്കപ്പെടുന്നതുമൊക്കെ ഇദ്ദേഹം മുടക്കുന്ന പൈസകൊണ്ടല്ലേ. അപ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ടതല്ലേ, അവര്‍ കഷ്ടപ്പെട്ടൊക്കെ അല്ലേ പൈസ കൊണ്ടുവരുന്നത് എത്രദിവസമാണെങ്കിലും അത് നമ്മുടെ ജോലിയാണ് അത് ചെയ്യണം’ എന്ന് പറയും, മണിയൻ പിള്ള പറഞ്ഞു.
അതേസമയം, അധിപന്‍ സിനിമയിലെ ക്ലൈമാക്‌സ് ഫൈറ്റിന് തൊണ്ട വേദനിച്ചിട്ടും, കണ്ണ് നിറഞ്ഞിട്ടും പിന്നെയും പോയി മോഹന്‍ലാല്‍ ഫൈറ്റ് ചെയ്തു എന്നത് സത്യമായ കാര്യമാമെന്ന് മണിയന്‍പിള്ള രാജു പറയുന്നു.












