
മലയാള സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടിയാണ് ശ്രീവിദ്യ എന്ന് പറയുകയാണ് നടി മഞ്ജു വാര്യർ, ഇപ്പോൾ തന്റെ പുതിയ ചിത്ര൦ ‘ഫൂട്ടേജി’ന്റെ ഭാഗമായ ഒരു ഓൺലൈൻ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്, തനിക്ക് ഇഷ്ട്ടമുള്ള മലയാള സിനിമയിലെ ഒരേഒരു നടി ശ്രീവിദ്യാമ്മയാണ്, ഞാൻ വിദ്യാമ്മയുടെ കൂടെ കുറച്ചു സീനുകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. എനിക്ക് വിദ്യാമ്മയുടെതായി ഏറ്റവും കൂടുതൽ ഓർമ്മ വരുന്നത് ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലെ ‘ഗോപികേ നിൻ വിരൽ’ എന്ന പാട്ടാണ്

സത്യത്തിൽ ആ പാട്ട് ഇപ്പോളും കേൾക്കുമ്പോൾ മനസിൽ ഒരു വിങ്ങലാണ് തോന്നുന്നത്, എന്താണെന്നു അറിയില്ലാ, ചിലപ്പോൾ അത് കുട്ടികാലത്തെ എന്തെങ്കിലും ഓർമ്മയുമായി ബന്ധപ്പെട്ടിട്ടുള്ളതായതുകൊണ്ടാകാം എനിക്ക് തോന്നുന്നു പണ്ട് എന്റെ അമ്മ എന്റെ മുടി കെട്ടിത്തരുന്നതും , പൊട്ട് തൊട്ടുതരുന്നതും എല്ലാം ആ ഓർമകളുമായി കണക്റ്റ് ചെയ്യ്തിരിക്കാം മഞ്ജു പറയുന്നു

ഞാൻ വിദ്യാമ്മയുടെ കൂടെ ഒന്നിച്ചു ആദ്യമായി അഭിനയിക്കാൻ ചെന്നപ്പോൾ കണ്ട വിദ്യാമ്മയുടെ ചിരിയും, സൗന്ദര്യവും, പെരുമാറ്റവും ഇന്നും ഓർമയിലുണ്ട്, മഞ്ജു പറയുന്നു, മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഫൂട്ടേജ്












