
വേറിട്ട വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് മനോജ് കെ ജയൻ, ഇപ്പോൾ താരം ‘അനന്ത ഭദ്രം’ എന്ന സിനിയിൽ ദിഗംബരൻ എന്ന വേഷം ചെയ്യാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് ഒരു ഓൺലെൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഒരു ഡാർക്ക് ഫാന്റസി ഹൊറർ ചിത്രമാണ് അനന്തഭദ്രം, ഒരിക്കൽ മണിയൻ പിള്ള രാജുവും, സംവിധായകൻ സുനിൽ പരമേശ്വരനും എന്നെ കാണാനായി മദ്രാസിൽ എത്തി, അന്ന് ഞാൻ അവർ പറഞ്ഞ കഥ വളരെ പേടിയോടെയാണ് കേട്ടുകൊണ്ടിരുന്നത്, സാധാരണ ഞാൻ കഥ മുഴുവനും വായിക്കും , പേടികാരണം ഞാൻ കഥ വായിച്ചില്ല

ഈ കഥപാത്രം എങ്ങനെ ചെയ്യണമെന്ന് എനിക്കൊരു ഐഡിയയും കിട്ടുന്നില്ലായിരുന്നു, എന്തിനാണ് ഇവർ എന്നെ ഈ സിനിമയിൽ കാസ്റ്റ് ചെയ്യ്തതെന്ന് മനസിലായില്ല, കാരണം അങ്ങനൊരു ലെവൽ കഥാപാത്രമായിരുന്നു ദിഗംബരൻ, ഞാൻ ചോദിച്ചു ഈ കഥപാത്രം എങ്ങനെ ചെയ്യും അപ്പോൾ മണിയൻ പിള്ള രാജു പറഞ്ഞു, ഈ കഥാപാത്രം മനോജിന് മാത്രമേ ചെയ്യാൻ കഴിയൂ

എന്നെ വെറുതെ കേറ്റിവിട്ടതാണോ എന്നറിയില്ല, എന്തായലും മണിയൻ പിള്ളരാജുവിന്റെ ആ ഒരു വാക്കിലാണ് താൻ അന്തഭദ്രം ചെയ്യ്തത്, സത്യത്തിൽ താൻ പേടിയോടെ ചെയ്യ്ത കഥാപാത്രമായിരുന്നു ദിഗംബരന്റെ, മനോജ് കെ ജയൻ പറയുന്നു












