ശത്രുക്കൾ ഉണ്ട് കാരണം അറിയില്ല! ഷൈനുമായുള്ള  പ്രശ്‌നം ശരിക്കും സങ്കടം തോന്നി; മെറീന 

മോഡലിംഗ് രംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി ആയിരുന്നു മെറീന മൈക്കിൾ കുരിശിങ്കൽ, തന്റെ കരിയറിലെ ചില പ്രശനങ്ങളെ കുറിച്ച് നടി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ്, എനിക്ക് ശത്രുക്കൾ ഉണ്ടെന്നു പലരും പറഞ്ഞപ്പോൾ ശരിയാണെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ അതിന്റെ കാരണം തനിക്ക് അറിയില്ല. ഒഴിവാക്കപ്പെടുന്നതിനേക്കാൾ ആളുകൾ തന്നെ സ്വീകരിക്കുന്നില്ല എന്നറിയതാണ് സങ്കടം. അതുപോലെ അന്നത്തെ ഷൈൻ ടോം ചാക്കോയുമായുള്ള വിവാദത്തെ കുറിച്ചും നടി പറയുന്നു

തനിക്ക് വിവാദങ്ങളെ ഒന്നും പേടിയില്ല. പിന്നെ ഷൈനുമായുള്ള പ്രശ്‌നം ശരിക്കും അതൊരു പ്രശ്നമാക്കേണ്ട പ്രശ്നം അല്ലായിരുന്നു. നമ്മള്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കുക. അല്ലെങ്കില്‍ കുറച്ചു പേര്‍ സംസാരിക്കുന്നിടത്ത് നമ്മള്‍ ഇന്‍വിസിബളായതു പോലെ ഫീല്‍ ചെയ്യുക, എന്നത് വലിയൊരു സങ്കടമാണ്. പേടിയല്ല, സങ്കടമാണത്. അതാണ് അന്ന് സംഭവിച്ചത്, അന്നത്തെ ഷൈനുമായുള്ള പ്രശ്നം ശരിക്കും സങ്കടമാണ് ഉണ്ടായത്

ഞാനൊരു പ്രശ്നത്തെ പറ്റി അവിടെ പറഞ്ഞപ്പോൾ അത് അവിടെ വേണ്ട വിധത്തിൽ ശ്രെദ്ധിക്കപ്പെട്ടില്ല അതാണ് ആ പ്രശ്നം ഉണ്ടാകാൻ കാരണമായത്. അങ്ങനെയാണ് താൻ അവിടെ പ്രതികരിച്ചതും, നടി പറയുന്നു അതുപോലെ സിനിമയില്‍ സ്ത്രീകള്‍ക്കുള്ളൊരു കമ്യൂണിറ്റിയുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ തുറന്നു സംസാരിക്കുന്നവര്‍ അവര്‍ക്കൊപ്പമുള്ളവരാണെന്ന് ബാക്കിയുള്ളവര്‍ ധരിക്കും. പക്ഷെ, ആ കമ്യൂണിറ്റി ജൂനിയര്‍ നടിമാരടക്കമുള്ള പലരുടേയും പ്രശ്നങ്ങളില്‍ ഒരു നിലപാടും എടുക്കുന്നതായി കണ്ടിട്ടില്ല. അത്തരത്തില്‍ ഞാന്‍ നേരിട്ട ഒരു പ്രശ്നം പറയാനാണ് അന്ന് ശ്രമിച്ചത് മറീന പറയുന്നു.