ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദളപതി 67’. ഉലകനായകൻ കമൽഹാസന്റെ വൻവിജയമായിരുന്നു ‘വിക്ര’മിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 67. സൂപ്പർ ഹിറ്റ് ചിത്രം മാസ്റ്ററിന് ശേഷം ലോകേഷ്-വിജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമയാണ് ദളപതി 67. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായതിനാൽ ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷനുകൾ പോലും ശ്രദ്ധ നേടാറുണ്ട്.

ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് മലയാളത്തിലെ യുവതാരത്തിന്. മാത്യു തോമസ് ആണ് യുവതാരം. കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീർമത്തൻ ദിനങ്ങൾ, പ്രക്ാശൻ പറക്കട്ടെ,ജോ ആൻഡ് ജോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു തോമസ്.
മാത്യു തോമസ് ദളപതി 67 എത്തുന്ന വിവരം സിനിമട്രാക്കറായ ശ്രീധർ പിള്ളയാണ് ട്വീറ്റ് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഉടനെ ഉണ്ടായേക്കുമെന്നാണ് സൂചന.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബറിൽ ആയിരിക്കും .ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ വമ്പൻ തുകയക്കാണ് നെറ്റ്ഫ്ലിക്സും സൺ നെറ്റ്വർക്കും ദളപതി 67 ഏറ്റെടുത്തിരിക്കുന്നത്. സൺ നെറ്റ്‌വർക്ക് ദളപതി 67ന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയത് 80 കോടിക്കാണ്. സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് 20 കോടി നൽകിയാണ്.
#Thalapathy67 update will start rolling from December says @Dir_Lokesh . Latest buzz is that fast rising young Malayalam actor #MathewThomas (#ThannermathanDinangal fame) is doing a character role in #Thalapathy67 . pic.twitter.com/81uzCUscGf
— Sreedhar Pillai (@sri50) October 26, 2022











